606 അശ്വമേധം
ഭദ്രേശനാംനൃപൻപ്രാർത്ഥിച്ചവണ്ണമെ
നിദ്രാശനാദികൃത്യങ്ങളെകൈക്കൊണ്ടു
ചഞ്ചലംവിട്ടങ്ങുവേണ്ടപോലെവസി
ച്ചഞ്ചഹോരത്രംകഴിച്ചുസന്തോഷിച്ചു
ഷഷ്ഠമായുള്ളദിനോദയെഭക്തവൃ
ന്ദിഷ്ഠനാകുംഹംസകേതനോർവ്വീന്ദ്രനെ
തൃക്കരാംഭോരുഹംകൊണ്ടങ്ങടുപ്പിച്ചു
തക്കമട്ടിൽകെട്ടിയാലിംഗനംചെയ്തു
ത്വൽപ്പൂജനാലമൂലമീജനത്തിന്നുള്ളി
ലുൽഭ്രതമായസമ്മോദമോതാവതൊ
സൽപൂതശീലനാകുംഭവനിഛപോ
ലുൾപൂതെളിഞ്ഞിരിയ്ക്കായ്പരുംനിർണ്ണയം
ഞാനങ്ങുപോകുന്നുപാത്ഥകാര്യയ്യംതെല്ലു
മൂനംവരാതെനടത്തുമെല്ലൊഭവാൻ
എന്നരുൾചെയ്തുപുണർന്നുകിരീടയോ
ടൊന്നരുൾചെയ്തുന്നുഭദ്രാപതെസഖെ
ഞാമ്പിരിഞ്ഞങ്ങുപോകട്ടെനിനക്കക
ക്കാമ്പെരിഞ്ഞീടേണ്ടധീരനായിട്ടുനീ
സ്നേഹംസദൈവപീണ്ടേറ്റംസഹായിയ്ക്കു
മീഹംസകേതനൻതന്നോടുമൊത്തുനീ
കാമിതംസാധിച്ചുക്കൊള്ളുകുങ്ങാടലീ
കാർമുകംകൈയ്യിലുള്ളന്നണഞ്ഞീടുമോ
ഏതെങ്കിലുംവിപത്തുണ്ടായെടയ്കെങ്കി
ലാതങ്കമെല്ലാകറ്റുവാനപ്പൊഴെ
ഞാനണഞ്ഞീടുന്നതുണ്ടുനിന്നെന്തികെ
മാനസെസംശയംവേണ്ടാമഹാമതെ
ഏവമുള്ളോരോവചോമൃതംകൊണ്ടുഗാ
ണ്ഡീവധാരിയ്ക്കുള്ളൊരുള്ളംകുളുർപ്പിച്ചു
പ്രദ്യൂമ്നകർണ്ണപുത്രാദികൾതമ്മെയും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.