603 കിളിപ്പാട്ട്
ലാശ്ലേഷവുംചെയ്തുനിർത്തീകിരീടിയെ
ഒപ്പംപ്രസാദിച്ചരണ്ടുപേരുംതർമ്മി
ലല്പംപ്രശംസിച്ചശേഷംനൃപോത്തമൻ
കല്യാണരത്നാദിവസ്തുക്കുൾപൂർവകം
കല്യാണകാരിയാംയജ്ഞവാജിന്ദ്രനെ
ദേവകൾക്കുംദേവനാകുംഹരിക്കുള്ള
ചേവടിത്തായതിൽവെച്ചുവന്ദിച്ചുടൻ
സത്ഭക്തിയോടുണർത്തിച്ചുസർവ്വേശാർത്ഥി
കല്പദ്രുവായ് വിളങ്ങുംനിന്തിരുവടി
ശാസനംചെയ്തപോലെഭവത്തൃപ്പാദ
ദാസനെന്നുള്ളഭാവംകൊണ്ടഹംസദാ
ധന്ന്വിയാമർജ്ജുനൻതന്നേടുയേജിച്ചു
ധന്ന്യനാമശ്വരത്നത്തെയഥാവിധി
പട്ടണംതോറുംനടത്തിച്ചദിഗ്ജയം
പുഷ്പവീര്യംകൊണ്ടുതന്നെകഴിപ്പിച്ചു
സത്വരംഹസ്തിനാഗാരത്തിതങ്ങുവ
ന്നദ്ധ്വരംനേരെകഴിഞ്ഞുകൂടുംനരെ
പ്രത്യഹംവേണ്ടുംപ്രയത്ഥംയഥാബലം
പ്രത്യയംകയ്ക്കൊണ്ടുചെയ്തുകൊണ്ടീടുവൻ
ഭാരമില്ലായതിന്നാർക്കുംഭവൽകൃപാ
പൂരമുണ്ടല്ലോസഹായമായപ്പൊഴും
ധീരനായങ്ങെഴുന്നള്ളാംയുധിഷ്ഠരാ
ഗാരവാസാർത്ഥംജഗന്നിവാസപ്രഭോ
എങ്കിൽവേറിട്ടുണ്ടൊരാഗ്രഹംമൽഗ്രഹ
ത്തിങ്കവേണ്ടുന്നമാറേവരോടുംഭവാൻ
സന്തോഷമോടെഴുന്നള്ളിവേഗാലതു
ചെന്തൊരടിപ്പൊടികൊണ്ടണിഞ്ഞങ്ങിനെ
ശുദ്ധമാക്കിശ്ശുഭസ്ഥാനെസുഖാസനെ
സുസ്ഥനായെത്രയുംശൊഭിച്ചുഞങ്ങളാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.