594 അശ്വമേധം
ഭക്തമോകാളുന്നകാളകൂടംഭവാ നിത്ഥമോരോവിപരീതഭാവങ്ങളെ കയ്ക്കൊണ്ടിരിക്കുംഭവാനെന്തുലൌകിക
മിക്കണ്ടകൂട്ടരിൽകൂറുതോന്നീടുമൊ സേവകാന്തശ്ശുചംതീർത്തരുളേണമെ ദേവകാലാരെകലേശചൂഡാമണെ
ഗൌരീഗിരംചെവിക്കൊണ്ടശേഷംകാല വൈരീഗിരീശൻവിരിഞ്ചാദിവന്ദിതൻ മന്ദഹാസത്തോടുമദ്രിജെകണ്ടാലു
മെന്നുടെകൃത്യമങ്ങെന്നരുൾചെയ്തുടൻ വൃദ്ധനാംതന്നുടെവാഹമാംകാളയെ സ്സത്വരംതന്നെനിയോഗിച്ചുനീയുടൻ
ശക്തനാകുംവിഷ്ണുവാഹനത്തെജ്ജയി ച്ചുത്തമാംഗംകൊണ്ടുപോരികെന്നന്തികെ തന്നിയോഗംകേട്ടുകൂറ്റനുംതെറ്റന്നു
ചെന്നുചീറ്റംപൂണ്ടുകണ്ടുപക്ഷീന്ദ്രനെ സന്നിധൌവേഗാലടുത്തപ്പൊഴുണ്ടായൊ രുന്നതാശ്ചര്യംപറഞ്ഞാലൊടുങ്ങമൊ
കുന്നിലുംകൂടുംഗുരുത്വംകുരുത്തിരി യ്ക്കുന്നതാർക്ഷ്യൻഗരുദ്യാനവേഗോദ്ധതൻ കൂറ്റന്റെമൂക്കിലെകാറ്റിന്റെശക്തിയാ
ലൂറ്റംവെടിഞ്ഞൊരുപാറ്റപോലങ്ങിനെ വെക്കമങ്ങോട്ടുപറന്നുപോയത്ഭുത മക്കണക്കിങ്ങോട്ടുമെത്തിനാനിങ്ങിനെ
വൈവശ്യമാണ്ടങ്ങുമണ്ടിത്തുടങ്ങിനാൻ കൈവശ്യമായീലകാളയ്ക്കൊരിയ്ക്കലും ചീറ്റിക്കയർത്തടുക്കുമ്പോൾനിജശ്വാസ
മേറ്റിട്ടകന്നുപോകുന്നപക്ഷീന്ദ്രനെ കൂറ്റന്നുതെല്ലുംപിടിപ്പാൻകഴിഞ്ഞീല

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.