താൾ:Jaimineeaswamedham 2 part.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

516 അശ്വമേധം <poem> ഞാനിതിൽ കൂടാഞ്ഞതെത്രയും നന്നായി നാണിയക്കേടും വിഷാദവുമില്ലമേ ഭാരവാഹിത്വം നിനക്കുതാനെങ്കിലീ വീരവാദം വൃഥാഭൂതമായിടുമേ കീർത്തിയും പുണ്യവും കെട്ടുനീയും പാര മാർത്തിയോടെ നിമ്പിതൃക്കളുമാകവെ പെട്ടെന്നു പാതകേപെട്ടുഴന്നെത്രയും കഷ്ടപ്പെടും വിധം കാണുമാറായഹോ ഒട്ടല്ലിതിൽ ഭവാനോർക്കാതഹം കൃതി പെട്ടുള്ളിലുണ്ടായ പൊട്ടത്വമർജ്ജുന മുമ്പു പിന്നായിട്ടയപ്പതിന്നുള്ള മൂ ന്നമ്പു തന്നാലീസ്സുധന്വാഖ്യവീരനെ മസ്തകം ഖണ്ഡിച്ചു വീഴ്ത്തീമരിപ്പിച്ചു സത്വരം സത്യപ്രതിജ്ഞനായീടുവാൻ ശക്തനല്ലേ നീ സുധന്ന്വാവിനുള്ളൊരു ശക്തി സാമർത്ഥ്യങ്ങളെക്കണ്ടതില്ലയോ വയ്മ്പുള്ളിവൻവിട്ടു കൊള്ളിച്ചശക്തിയു ള്ളമ്പിന്റെവേഗം നിമിത്തമീസ്യന്ദനം പമ്പരം പോലെതിരിഞ്ഞുനാം പേടികൊ ണ്ടമ്പരന്നീടും പ്രകാരം പറന്നിഹ എമ്പദം രണ്ടുമമർത്തിച്ചവിട്ടിഞാ നീമ്പമോടെ പിടിച്ചിട്ടുമുറയ്ക്കാതെ കെല്പോടുപിമ്പുറത്തായഹോനാനൂറു വില്പാടു ദൂരത്തിലെന്നറിഞ്ഞീലയോ ക്ഷുദ്രനല്ലൊട്ടുമീസംഹസദ്ധ്വജന്നുള്ള പുത്രനത്യുഗ്രഹസ്താഗ്ര വീർയ്യോദ്ധതൻ ഭദ്രനത്യർത്ഥം സമർത്ഥൻ മഹാവിഷ്ണു ഭക്തനുദ്യൽ സത്യധർമ്മവിദ്വോജ്വലൻ ശുദ്ധമാമേകപത്നീവ്രതംപൂണ്ടവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/6&oldid=161015" എന്ന താളിൽനിന്ന് ശേഖരിച്ചത്