താൾ:Jaimineeaswamedham 2 part.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. കാട്ടുവൻഞ്ഞാനെൻപരാക്രമംസംഗരെ നില്ലൂനമാക്കുവാൻനിങ്കഴുത്തിങ്ങോട്ടു നില്ലൂനഹീനമെന്നഗ്രെനിനക്കീനി നില്ലാതെപേടിച്ചുമാറിമണ്ടീടുവാ നില്ലാതെയായ്തരമെന്നുമൂലംക്രമാൽ എന്നോടുപോരിന്നെതൃത്തീടുകാണെങ്കി ലെന്നീവിധംപറഞ്ഞെത്രയുംവിദ്രതം വഹ്നിപോലെനിന്നെരിഞ്ഞുതൻകാർമുകം തന്നിലേറ്റംബാഹുലാഘവംപൂണ്ടവൻ ബാണംതൊടുത്തുനോക്കുന്നതിൻമുന്നമെ നാണംകടുത്തുള്ളവീരനാംജിഷ്ണുവും മുന്നംകൃതാന്തനെക്കണ്ടങ്ങെതൃത്തൊരു കന്ദർപ്പവൈരിപോലുജ്വലിച്ചുഗ്രനായ് ദർവ്വീകരക്രോധമോടുംമുഴങ്ങുന്ന മൌർവ്വീനിനീദംവളത്തുനേത്തിടിനാൻ ക്രദ്ധനാംഹംസദ്ധ്വജാത്മജൻതൽക്ഷണെ മുഗ്ദ്ധനാകുംമുകിൽവണ്ണന്റെമൂത്തിയെ മുഷ്തിനാലെപൈതബാണവർഷംകൊണ്ടു മുക്കിനാനെന്നല്ലകൃത്തയാക്കീടിനാൻ വിണ്ണവർകോൻമകൻതന്നുടെമെയ്യുമ വ്വണ്ണ​മെമൂടിനാൻക്രൂരബാണങ്ങളാൽ വിദ്ധമാക്കീടിനാൻചോരകൊണ്ടെത്രയും സിക്തമാക്കീടിനാനത്രപോരാനൃപ തദ്ധ്വജാഗ്രെവിളങ്ങുംഹന്ത്രമാനെയും സത്വരംദീനനാക്കീടിനാൻകൂടവെ ശ്വേതവാഹങ്ങളെദേഹംപിളന്നിട്ടു ജാതമോഹങ്ങളാക്കീടിനാനപ്പൊഴെ വേദനപ്പെട്ടധനുഞ്ജയൻവർദ്ധിത

ക്രോധനായ്ക്കണ്ണുചുവപ്പിച്ചുദീപിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/57&oldid=161012" എന്ന താളിൽനിന്ന് ശേഖരിച്ചത്