അശ്വമേധം.
എമ്പുത്രനീലദ്ധ്വജാനുസാല്വാദികൾ
മുമ്പിട്ടുപോർതുടങ്ങട്ടെയഥാബലം
ചീറ്റംകലർന്നുകലമ്പലാംമുമ്പിലെ
ക്കേറ്റംകഴിഞ്ഞാലണഞ്ഞുനേരിട്ടുടൻ
ഓർത്തവണ്ണംരണംചെയ്തുകൊള്ളാമെന്നു
തീർത്തരുൾചെയ്തതുകേട്ടോരനന്തരം
വന്നവേഗത്തോടുമിന്ദ്രപുത്രൻചിത്ര
മെന്നഭാവത്തോടുമൊന്നുണർത്തീടീനാൻ
കൺകൊണ്ടുകണ്ടാലുമവ്യക്തനായുളെളാ
രെങ്കൊണ്ടൽവർണ്ണഭക്തപ്രിയദൈവമെ
ത്വൽക്കളിക്കൃത്രിമാരംഭംഗ്രഹിയ്ക്കുവാ
നുൾക്കരുത്തെന്നുള്ളതാർക്കുമില്ലാകയാൽ
എന്തറിഞ്ഞീടുന്നുഞാനിന്നുചൊല്ലിയോ
രന്ധവാക്യംസഹിയ്ക്കേണംകൃപാനിധെ
നിന്തിരുവുള്ളപ്പടിചെയ്തുകൊള്ളുവാ
നെന്തൊരുസംശയംതാടസ്ഥ്യമില്ലമെ
കാലദേശാവസ്ഥകൾക്കനുരൂപമാ
യാലംബഭൂതനാകുംനിന്തിരുവടി
പാലനംചെയ്യുന്നതിന്നുകഷ്ടംപ്രതി
കൂലമായ് മൂഢനാംഞാനെന്തുചൊല്ലുന്നു
മാനാവമാനാദിസർവ്വത്തിനുംസാക്ഷി
താനായതുംമറ്റൊരുത്തനുമല്ലെല്ലൊ
അർജ്ജുനൻചൊല്ലുകേട്ടംഭോജലോചന
നച്യുതൻപ്രദ്യുമ് നനെന്നതൻപുത്രനെ
സത്വരംനേരെവിളിച്ചരുൾചെയ്തുനീ
ശക്തരാകുംതുണക്കാരോടുമൊത്തുടൻ
യുദ്ധംസമാനമായ് ചെയ്തുവീരാവലി
യ്ക്കത്തംസഭൂതനാമീരാജപുത്രനെ
വെന്നുവീഴിയ്ക്കണമെങ്ങിനെയെങ്കിലു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.