കിളിപ്പാട്ട് .
ണെനല്ലലുള്ളത്തിലൊട്ടുംതുടങ്ങേണ്ട
തന്മൃത്യുവാരണത്തേക്കാൾവലിയൊരു
നന്മവേറിട്ടൊന്നുമില്ലെന്റെപാണ്ഡവ
സമ്മതിച്ചീടുനീയെന്മൊഴിയിന്നിയും
നമ്മൾജീവിച്ചിരുന്നീടുന്നതാകിലൊ
ഭോഗമെന്തെല്ലാംഭുജിപ്പതിന്നുണ്ടവ ,
രാഗഹീനംത്യജിയ്ക്കേണ്ടനാളായീലാ
പാർത്തുകണ്ടാലത്രവേഗമീവീരനെ
വീഴ്ത്തുവാനാമല്ലതിന്നുള്ളകൌശലം
ഏതെങ്കിലുംഹന്തകണ്ടീലഞാനുള്ളി
ലാതങ്കമല്പമില്ലെന്നില്ലചൊല്ലുവൻ
എന്നുടെപുണ്യംസമസ്തംനിനക്കങ്ങു
തന്നുമുന്നംചിലവിട്ടൊരുവണ്ണമെ
കൊന്നുവീഴ്ത്തിസുധന്ന്വാവുതന്നെയിനി
യൊന്നുമില്ലെപണിയെന്നദിക്കായിമെ
യാതൊരുത്തന്നുപുണ്യാധിക്യമേതുമെ
കാതരത്വംഭവിയ്ക്കില്ലവന്നങ്ങിനെ
ജാതമാമെല്ലൊജയോദയംസർവ്വത്ര
ചേതസാപാർത്താലതിന്നില്ലസംശയം
എങ്കിലീക്കാണുംമരാളധ്വജാത്മജൻ
തങ്കലീടേറുംമഹാപുണ്യമെന്നിയെ
ഒട്ടുമെപാപമില്ലെല്ലൊപരാജയം
തട്ടുമോകേളിവന്നെങ്ങുമില്ലാഭയം
കെല്പെഴുംസൽപ്പുണ്യമെപ്പൊഴില്ലാപുമാ
നപ്പൊഴുണ്ടായീടുമുൾഭയംനിർണ്ണയം
തസ്ക്കരവ്യാഘ്രാഗ്നിരാജാദിയാലിതു
തർക്കമില്ലാപുണ്യവാനില്ലൊരിയ്ക്കലും
വേർതിരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു
തേർതിരിച്ചങ്ങടിച്ചീടുവനിപ്പൊഴെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.