അശ്വമേധം.
പിൽപ്പാടുനന്നായരുൾചെയ്തുനന്നെടൊ
കെൽപ്പോടുനീനിനയ്ക്കുന്നകാര്യംസഖെ
കൂടുകില്ലൊന്നുമീക്രൂരനാകുംവയ്മ്പ
നോടുകില്ലിന്നതിന്നില്ലെന്നിതല്ലയൊ
നിശ്ചഞ്ചലംമുമ്പുനിന്നോടുചൊല്ലിഞാ
നച്ചൊല്ലുനീയത്രസാരമാക്കീലഹൊ
വല്ലതുംഞാനുരയ്ക്കുന്നതെല്ലായ്പ്പൊഴും
നല്ലനേരമ്പോക്കുതന്നെനിനക്കിഹ
എഞ്ചൊല്ലുനിസ്സാരമാകയില്ലൊന്നുമെ
നിഞ്ചിത്തസീമ്നിസന്ദേഹമുണ്ടാകേണ്ട
ചീത്തധൈര്യംപൂണ്ടുകേൾക്കജിഷ്ണോപര
മാർത്ഥമീവാക്യംവിനോദമല്ലേതുമെ
ത്വൽബലംഹംസധ്വജാത്മജാഗ്രെപരം
സ്വല്പമായോധനെനിഷ്ഫലംകേവലം
ബുദ്ധിമാനാകുംവിധാതാപിതാമഹൻ
യുദ്ധരംഗെകളിച്ചീടുമീവീരനെ
ദൃഷ്ടിയാലെകണ്ടുമറ്റൊരുവീരന്റെ
സൃഷ്ടിയാംവേലയെച്ചെയ്യുവാൻപേടിച്ചു
ചിന്തയോടേറ്റംകുഴങ്ങാതിരിയ്ക്കയി
ല്ലന്തരംഗത്തിൽധരിയ്ക്കേണമർജ്ജുന
എന്മതംചെയ്കനീയോർത്താൽനിനക്കിതു
ശർമ്മദംഹാസ്യമാകില്ലനീമുന്നമെ
നിർമ്മത്സരംഞാൻകഥിയ്ക്കുന്നതല്ലയോ
നന്മയ്ക്കുചെയ്തുപോന്നീടുന്നതെപ്പൊഴും
ഏററംജ്വലിയ്ക്കുമൂക്കോടിന്നിവന്നുള്ള
കേറ്റംനിലയ്ക്കുംവരയ്ക്കംനമുക്കിഹ
മാറ്റിത്തമേൽക്കാതിരിയ്ക്കുവാൻതേരിതു
മാറ്റിത്തിരിയ്ക്കുന്നതെത്രെഗുണോദയം
നന്നല്ലിതെത്രയുംകുത്സിതംതന്നെയാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.