താൾ:Jaimineeaswamedham 2 part.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പായസാദികളോടുംകൂടവേപതുക്കവേ
പ്രാശനംകഴിച്ചപാർത്ഥാത്മജാശ്രീതൻപീയൂ
ഷാശനാർച്ചിതൻദേവനച്യൂതൻജഗത്സ്വാമി
തത്സഭാതലംപുക്കുസിംഹാസനാരൂഢനായ്
സത്സ്വഭാവാഢ്യന്മാരാംഭക്തന്മാരുടെമദ്ധ്യേ
ക്ഷീണമെന്നിയെകത്തുംരത്നദീപങ്ങൾക്കേറ്റം
നാണമേകീടുംദീപ്തിയോടുമങ്ങമർന്നപ്പോൾ
നന്മയോടിരുന്നെല്ലോശേഷാദിവീരന്മാരും
നർമ്മസല്ലാപംതുടങ്ങീടിനാർപരസ്പരം
മോടിയേറിടുംവേഷംകെട്ടിവന്നാരംഗത്തിൽ
കൂടിയപ്സസരസ്തീകൾപോലുള്ളവാരസ്ത്രീകൾ
പാടിനാർതാളംപിടിച്ചെത്രയുംരസംനാടി
ച്ചാടിനാർകാണുന്നവർക്കുള്ളകംമയക്കിനാർ
കേടകന്നീടുംനടന്മാരുമതമങ്ങിനെതന്നെ
നാടകംനടിച്ചാടിയാനന്ദംവർദ്ധിപ്പിച്ചാർ
അർദ്ധരാവിലുംപരംനേരംചെന്നനന്തര
മാർത്ഥവിത്താകംബഭ്രുവാഹനൻമഹാഭക്തൻ
കൊണ്ടൽവർണ്ണനാംവാസുദേവനെപ്പതുക്കവെ
കൊണ്ടുപോയണിസ്വർണ്ണസൌധശയ്യഗാരത്തിൽ
ചിത്രമായ്ക്കാണുംമണിക്കട്ടിലിൻമേലേമൃദു
സ്നിഗ്ദ്ധമാംവിരിപ്പുള്ളമെത്തമേൽശയിപ്പിച്ചു
മഹനീയന്മാർന്ന ജപിതൃവീരന്മാർമാതാ
മഹനീമാന്യരേയുംമകരദ്ധ്വജനേയും
അനിരുദ്ധാദ മാന്യൻന്മാരേയുംയഥോചിത
മനിശംവിളങ്ങുന്നമൃദമെത്തകൾതോറും
മണിമച്ചകങ്ങളിൽസുഖമേശയിപ്പിച്ച
തനിയേതാനുംതഥാശയനംചെയ്തീടിനാൽ
ശേഷശങ്കയേനൾകംശൂഭ്രതല്പത്തിൽപരം
തോഷപൂർവ്വകംനാഥൻപള്ളിനിദ്രയുംപൂണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/427&oldid=160990" എന്ന താളിൽനിന്ന് ശേഖരിച്ചത്