താൾ:Jaimineeaswamedham 2 part.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

932

                                          അശ്വമേധം

ഓവനീയമാംകൃഷ്ണനാമമൊന്നോർക്കുന്നാകിൽ ധാവനംചെയ്യുന്നില്ലെപഞ്ചപാതകങ്ങളും ദ്വാപരരംകഴിഞ്ഞുള്ളഘോരമാംയുഗത്തിങ്കൽ പാപരഞ്ജിതൻമാരായ് വന്നീടുംമനുഷ്യരെ ശ്രീമണാളനാംജഗത്സ്വാമിതന്നുടെതിരു നാമമൊന്നെല്ലൊപരംനിർമ്മലൻമാരാക്കുന്നു മേദിനീതലംതന്നിലാരുടെജ ഹ്വാകൃഷ്ണ വാദിനീയാകുന്നതുപുണ്യപൂർണ്ണൻമാരവർ ശ്രീപതിപ്രിയൻമാരായ്ത്തീരുമായവർക്കെന്തു പാപഭീതിയുമാധിദൈന്യാദിദു;ഖങ്ങളും ത്വല്പിതാക്കൻമാർഞങ്ങളങ്ങിനെഗുരുക്കളാ മപ്പിതാമഹദ്രോണമാർത്താണ്ഡപുത്രൻമാരെ ശത്രുഭ്രൂതൻമാരാകകാരണംരണംതന്നിൽ തത്രസംപതിപ്പിച്ചുരാജധർമ്മത്താൽപിന്നെ മാധവാലോകംകൊണ്ടുബാധയെന്നിയെന്നിയെമഹാ മോദവാൻമാരായെന്നുസാദരംബോധിയ്ക്കനീ ഭീമനീവണ്ണംചൊല്ലുംനേരമാരമാനാഥൻ കാമദൻമദംതീർത്തുകാക്കുന്നദാമോദരൻ ശർമ്മകാരകനപ്രമേയനത്ഭുതക്രിയൻ ധർമ്മപൂരകൻകരുണാകരൻമായാമയൻ മന്ദമർജ്ജുനനനംതൃക്കരാംഭോജങ്ങൾകൊ ണ്ടുന്നമിപ്പിച്ചുനേരെനിർത്തിവെച്ചരുൾചെയ്തു എന്തഹോധനഞ്ജയധന്യനാംഭവാനകം നൊന്തപോലിരിയ്ക്കുന്നതൊന്നുമേനോക്കീടാതെ ഭംഗിയല്ലിതുതെല്ലുമിത്രനേരവുംമുഖം മങിയുള്ളൊരുമട്ടുപോയ്തെളിഞ്ഞട്ടില്ലല്ലൊ ദുർമുഖംഭവാനുള്ളതൊട്ടല്ലേമഹേഷ്ടനാ മെൻമുഖംക്രുടിക്കാണുന്നില്ലിതെന്തൊരുകഷ്ടം

ശങ്കിക്കവേണടാദൈവകല്പിതംബലംകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/422&oldid=160985" എന്ന താളിൽനിന്ന് ശേഖരിച്ചത്