താൾ:Jaimineeaswamedham 2 part.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                 സ്നിഗ്ദ്ധനെൻകിരീടിയുമേൽക്കട്ടെശീഘ്രത്തിലെ
                 ന്നിത്തരംകനിഞ്ഞരുൾചെയ്തുകൌതുകത്തോടെ
                 തദ്രത്നംതദീയാംവക്ഷസ്സിൽസമർപ്പിച്ചു
                 ഭദ്രംപൂണ്ടെഴുന്നേൽക്കപർത്ഥപാർത്ഥേതിസ്ഫുടം
                 തിരുവായ്മൊഴിയായുള്ളമൃതംപൊഴിയ്ക്കുമ്പോൾ
                 പുരുഹിതന്റെപുത്രൻപുകൾപൂണ്ടുള്ളപാർത്ഥൻ
                 പെരുകുംമായാമോഹാവശനാം‌ജൃവാത്മാവു
                 പുരുവാംയോഗംകയ്ക്കൊണ്ടഥനിർവ്വികാരനായ്
                 ഉണരുംവണ്ണംതിണ്ണന്നുയിർപൂണ്ടുണർന്നുക
                 ണ്ണിണയുംതുറന്നുപാഞ്ഞെഴുനേറ്റുഴുറ്റോടെ
                തന്നുടെമുമ്പിൽകണ്ടകൊണ്ടൽനേർവ്വർണ്ണൻനാഥ
                ന്തന്നുടെപാദംവണങ്ങീടിനാനുടൻതന്നെ
                നന്മയിൽകുളുർപൂമൈകെട്ടിയാശ്ലേഷംചെയ്താൻ
                ചിന്മയന്താനുംപുണർന്നീടിനാൻതദന്തരേ
                പന്നഗേശ്വരൻമുതൽക്കുള്ളവരെല്ലാവരും
                സുന്തരപ്രതീകനാമർജ്ജുനൻതന്നെപ്പാർത്തു
                കണ്ണുനീർവർഷംചെയ്തുവർദ്ധിയ്ക്കുംസന്തോഷമാ
                 മർണ്ണവംതന്നിൽപതിച്ചങ്ങിനെമുങ്ങീടിനാർ
                 പുഷ്ക്കരംനിറഞ്ഞുനിന്നീടുന്നദേവാദികൾ
                 പുഷ്ക്കരേക്ഷണനേയുംശ്വേതാശ്വനേയുംവാഴ്ത്തി
                 പുഷ്പവർഷവുംചെയ്തുശംഖവുംഭേയ്യാദിക
                 ളൊപ്പമ്ട്ടടിച്ചുള്ളഘോഷവുംമുഴക്കിനാര
                 ഗന്ധർവ്വഗീതങ്ങളുമപ്സരോനൃത്തങ്ങളു
                 മന്തംവിട്ടുണ്ടായന്തരിക്ഷത്തിൽകോലാഹലം
                 നന്തിതന്മാരാംപാർത്ഥസൈനികന്മാരാലുണ്ടായ്
                 മന്നിടത്തിലുംമഹാവാദ്യാദികോലാഹലം 
                 സന്തോഷപൂരംപൂണ്ടുസർപ്പപുംഗവന്മാരും
                 സന്താപമായീധൃതരാഷ്ട്രന്നുമാത്രംചിത്തേ

ജാതസമ്മോദവ്രീളാഭീതികൾക്കധീനന്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/414&oldid=160976" എന്ന താളിൽനിന്ന് ശേഖരിച്ചത്