താൾ:Jaimineeaswamedham 2 part.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                       ജീവിതംകൊടുത്തിടർതീർത്തുതാനെഴുനേല്പി
                       ച്ചീവിദഗ്ദ്ധനാമിന്ദ്രനന്ദനൻതന്നാലിനി
                        ക്ഷൂണമെന്നിയെധർമ്മജാദ്ധ്വരംനടത്തിയ്ക്ക
                       വേണമേമോഹിപ്പിയ്ക്കൊല്ലേതുമൂജ്ജനങ്ങളെ
                       എന്നപേക്ഷിച്ചംകൊണ്ടുകൂപ്പുകയ്യോടുംകൂടി
                       ന്ന്നനേരത്തിൽഭക്താധീനനാംപരൻപുമാൻ
                       എങ്കിലങ്ങിനെതന്നെനിങ്ങളെല്ലാരുംകാണ്മി
                       നെങ്കളിപ്രഭോപരിപൂർണ്ണമെന്നിരിയ്ക്കിലോ
                      തല്പുണ്യത്താലേപാർത്ഥൻതന്നുടെതലയിപ്പോ
                      ളുല്പന്നവേഗത്തോടുമിദ്ദിക്കിലെത്തിക്കടട്ടെ
                      തർക്കമെന്തതിന്നത്രയല്ലവൈരത്താലിതു
                      തസ്തരിച്ചൊളിപ്പിച്ചദുഷ്ടന്മാരായുള്ളവർ
                      സത്വരംമദിശ് ഛയാമസ്തകംപൊട്ടിത്തെറി
                      ച്ചസ്തജീവിതന്മാരായസ്ഥലേപതിയ്ക്കട്ടെ
                      ചതിവിട്ടർത്ഥംകല്പിച്ചരുൾചെയ്തപ്പോൾതന്നെ
                      മതികെട്ടുള്ളകാകോദരകീടന്മാരവർ
                      മസ്തകംതകർന്നുചത്തീടിനാർകിരീടിതൻ
                      മസ്തകംതദാപരിപൂർണ്ണേന്ദുബിംബംപോലെ
                      മിന്നിയങ്ങിനെനഭോമണ്ഡലത്തുടെമാന്ദ്യ
                      മെന്നിയേഹരിതിരുനാമപീയുഷംതൂകി
                      വന്നിഴിഞ്ഞിളാതലേശൌരിതൻപദാംഭോജം
                      തന്നിലങ്ങിനെവീണുവിസ്മയംധരാപതെ
                      തൽപ്രവീക്ഷണംകൊണ്ടുശേഷനുംമരുൽപുത്ര
                      ബഭ്രുവാഹാദ്യന്മാരുംഹർഷിയ്ക്കുംദശാന്തരേ
                     സംഭ്രമത്തോടുംനാഥൻതൃക്കരദ്വയംകൊണ്ടു
                    തമ്പ്രിയന്തന്റെതലവാരിയങ്ങെടുത്തുടൻ

തന്നിടങ്കയ്യിൽചേർത്തുപാർത്തുവാത്സല്യത്തോടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/412&oldid=160974" എന്ന താളിൽനിന്ന് ശേഖരിച്ചത്