താൾ:Jaimineeaswamedham 2 part.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                  ദൈവമേസുഭദ്രയാമെന്നുടെമകൾക്കുള്ള
                    കൈവളയെല്ലാംതനിച്ചൂരിവീണെല്ലൊഭുവി
                    ശക്തൻനീയെല്ലാററിനുംശങ്കയില്ലേതുംശൌരെ
                    തത്വംചൊല്ലീടേണമെന്തീക്കീനാവിൻറഫലം
                    കുന്തിയാംമാതാവിൻറവാക്യംകേട്ടെല്ലാവരും
                    ചിന്തയാംസമുദ്രത്തിലാണ്ടമാനസത്തോടും
                    സുഖദായതനാകുംഭഗവാനുടെതിരു
                    മുഖവുംനോക്കിനില്പായരുളുന്നതുകേൾപ്പാൻ
                    കരളിൽസർവ്വംകണ്ടുള്ളഖിലേശ്വരൻകനി
                    ഞ്ഞരുളിച്ചെയ്താനപ്പോളമലേകുന്തീദേവി
                    ദുഃഖസീചകംഭവത്സ്വപ്നമെന്നിരിയ്ക്കിലും
                    ദുഷ്കൃതംവെടിഞ്ഞുള്ളനിങ്ങളിൽഫലിയ്ക്കില്ലാ
                    എന്നറിഞ്ഞീടാമിനിയ്ക്കെന്തിതിൽപരംലഭ്യം
                    ഖന്നമാംഭാവംനിങ്ങൾക്കിന്നിതിൽഭവിയ്ക്കേണ്ട 
                    അത്തലാറുന്നില്ലിതുകൊണ്ടെങ്കിലമ്മേനമു
                    ക്കർദ്ധരാവതിൽതന്നെവാഹനത്തിങ്കൽകേറി
                    അർദ്ധ്വരശ്രമംചെയ്യുംപാർത്ഥനുള്ളൊരുദിക്കി
                    ലദ്ധ്വസങ്കടംകൂടാതെദൈവചെന്നീചാമേ
                    എന്നുടെവയസ്യനെക്കണ്ടൊരാശ്വാസംകയ്ക്കൊ
                    ണ്ടിന്നുഞാൻതിരിച്ചിങ്ങുപോരാമെന്നരുൾചെയ്തു
                    ഒന്നുചിന്തിച്ചുവൈനതേയനെവൈകാതവൻ
                    വന്നുവന്ദിച്ചുദാതുഷ്ടനാംശ്രീമാധവൻ
                    ധർമ്മജാജ്ഞയെവാങ്ങിത്താർക്ഷ്യൻറപൃഷ്ഠത്തങ്ക      
                    ലമ്മയാംപൃഥാദേവിദേലകീയശോദകൾ
                    എന്നിവർതമ്മെക്കേറ്റിഭീമസേനനോടൊത്തു
                    നന്ദിവർദ്ധിയ്ക്കുംമട്ടിൽതാനുമങ്ങേറീടിനാൻ
                     ബഭ്റവാഹനൻറപുരത്തിന്നുതാനതിദ്റുത
                     മഭ്റമാഗ്ഗേണപറന്നീടിനാൻഖഗോത്തമൻ

എത്തിനാനരക്ഷണംകൊണ്ടുപോർചെയ്തിട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/400&oldid=160961" എന്ന താളിൽനിന്ന് ശേഖരിച്ചത്