ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
550 അശ്വമേധം
മല്ലാരിസേഠ്വകന്മാരിലഗ്രേസരൻ
വില്ലാളിവീരൻസുരഥൻമഹാബലീ
വ്യഗ്രഭാവംപൂണ്ടുനിൽക്കുംപിതാവുത ൻറെ
ന്നഗ്രഭാഗംപുക്കുകുമ്പിട്ടുണർത്തിനാൻ
എമ്പിതാവെഭവാനെന്തിനേവംദുഃഖ
കമ്പിതാത്മാവായ് നിനച്ചുകേണീടുന്നു
വിശ്രുതൻവീർയ്യാദിനാനാഗുണോജ്വല
നവ്യുതൻതന്നുടെഭക്തരിലുത്തമൻ
ത്വൽസുതന്മാരിൽപ്രധാനീസുധന്ന്വാവു
കത്സിത്ത്വംവിട്ടിരുന്നമത്സോദരൻ
ധർമ്മയുദ്ധംചെയ്തുതാഴ്ചകുടാതരി
തന്മദംതാഴ്ത്തിയെന്നല്ലാരണാജിരേ
പാർത്ഥന്റെതേരിൽപ്രകാശിച്ചുകാണായ
പാർത്തട്ടിനീശനാംകേശവൻതന്നുടെ
മുമ്പുണ്യവുംപാണ്ഡുനന്ദനൻവിട്ടമൂ
ന്നമ്പുംപരംവ്യർത്ഥമാക്കിവിട്ടങ്ങിനെ
ചാഞ്ചല്യഹീനംനിജാശുഗംകൊണ്ടാശു
താഞ്ചെയ്തസത്യവുംസാധിച്ചശോഭിച്ചു
കായാവലംബിയാംജ്യോതിർമ്മയന്നുള്ള
മായാബലംകൊണ്ടുമെയ്യുമുപേക്ഷിച്ചു
ജീവാവശിഷ്ടനായ്മിന്നിപ്പുറപ്പെട്ടു
ദേവാദിലോകങ്ങളാലുംനിരന്തരം
പൂജ്യനായേറ്റമുൽകൃഷ്ടമാംവിഷ്ണുസാ
യൂജ്യമാംമോക്ഷംലഭിച്ചലയിയ്ക്കയാൽ
തൽക്കഥാചിന്തകൊണ്ടാനന്ദമെന്നിയെ
ദുഃഖമേവംതുടങ്ങുന്നതുയോഗ്യമൊ
ക്ഷത്രിയാചാരംവിചാരിച്ചുധൈർയ്യമോ
ടിത്രിലോകത്തിൽപ്രസിദ്ധനാകുംഭവാൻ
ഒന്നുകല്പിയ്ക്കേണമെന്നോടുസംഗര

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.