താൾ:Jaimineeaswamedham 2 part.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                                                                                                                     മണ്ഡലസ്ഥിതന്മാരാംരക്ഷികൾകണ്ടീടാതെ
                                                                                                                     കുണ്ടലദ്വയോജ്വലംപാർത്ഥമസ്തകംബലാൽ
                                                                                                                     കട്ടെടുത്തഹോബകദാത്ഭ്യനാംമുനിശ്രേഷ്ഠൻ
                                                                                                                     കഷ്ടനാശനൻതപംചെയ്തുവാണീടുംദേശേ
                                                                                                                     അർണ്ണവദ്വീപേദേവദൈത്യാദിഹീനേചെന്നി
                                                                                                                     ട്ടണ്ഡജാധിപത്രാസംകൈവിട്ടുവാണീടിനാൻ
                                                                                                                     അപ്പൊഴേചിത്രാംഗദോലൂപികനോക്കുന്നേര
                                                                                                                     മല്പമല്ലുണ്ടായഴൽമസ്തകംകാണായ്കയാൽ
                                                                                                                     അത്ഭുതംപാർത്താലിതെന്തയ്യയ്യൊസമീപത്തി
                                                                                                                     ലർപ്പിതംപതിയ്ക്കുള്ളമസ്തകംകാണുന്നില്ല
                                                                                                                     കഷ്ടമാരിതുകട്ടുംകൊണ്ടുപോയാരാലരി
                                                                                                                     കൃഷ്ടമാകയൊഹരിദൈവമെയിതെങ്ങിനെ
                                                                                                                      നിർണ്ണയംവന്നിലൊരുഭൂതവുംബലാലിങ്ങു
                                                                                                                     കണ്ണടയ്ക്കാതെഞങ്ങൾകാത്തുംകൊണ്ടിരിയ്ക്കുന്നു
                                                                                                                     പിന്നെയുംമരിച്ചുപോയ്പീനപൗരുഷൻപാർത്ഥ
                                                                                                                     നിന്നിയെന്തിഹചെയ്യുംജീവിപ്പിയ്ക്കുന്നതാരെ
                                                                                                                     പുത്രകൻപ്രയത്നിച്ചുരത്നവുംവശീകരി
                                                                                                                     ച്ചത്രവന്നീടുംനേരത്തെന്തുവാൻചൊല്ലീടേണ്ടു
                                                                                                                     വ്യർത്ഥമായെല്ലൊജന്മമേവർക്കുമെന്നീവണ്ണം
                                                                                                                     വ്യക്തമായുരച്ചുംകൊണ്ടെത്രയുംകരഞ്ഞവർ
                                                                                                                     ഭർത്തൃപാദത്തിൽതന്നെവീണുരുണ്ടീടുംനോ
                                                                                                                     മത്തലോടകംപകച്ചനൃരാംജനങ്ങളും
                                                                                                                     മസ്തകംഹരിച്ചവനേവനെന്നന്വേഷിച്ചു
                                                                                                                     യുദ്ധഭൂമിയിൽചുഴന്നോട്ടമായ്ക്കൂട്ടത്തോടെ
                                                                                                                     തല്പരഭ്രമംമൂലമേകമാംകോലാഹല
                                                                                                                      മുത്ഭവിച്ചതുവേഗാലുല്പതിച്ചീടുംവിധൗ
                                                                                                                      മുന്നമേഭുജംഗേന്ദ്രൻതന്നെയുംനടത്തിച്ചു
                                                                                                                      മന്നവൻമഹാരത്നഹസ്തനായുഴറ്റോടെ     

ചെന്നടൽക്കളംപൂക്കാനപ്പൊഴെഘോഷംശ്രവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/398&oldid=160957" എന്ന താളിൽനിന്ന് ശേഖരിച്ചത്