താൾ:Jaimineeaswamedham 2 part.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 905

                        തന്നുടെസന്ദർശനംതന്നകാരണംപോറ്റി
                        ധർമപാലന്മാർമഹാത്മാക്കൾശാന്തന്മാരവർ
                        ദുർമ്മദാഹങ്കാരാദിദുർഭാവംപൂണ്ടീടുമോ
                        ക്രുദ്ധമാംഭാവംഭവാനല്പമൊന്നുണ്ടായെങ്കിൽ
                        ദുഗ്ദ്ധമായീടുംമൂന്നുലോകവുംക്ഷണാർദ്േന
                        മല്പരിജ്ഞാതംഭവൽപ്രാഭവംമഹാവിഷ്ണു
                        തല്പമായ്പിളങ്ങുന്നദൈവമെനമോസ്തുതെ
                        ഭംഗമെന്നിയെഭവാൻകല്പിച്ചവണ്ണംതന്നെ
                        മംഗളംഭവിക്കുവാനാചരിച്ചീടാംവിഭോ
                        അത്രമാഹാത്മ്യംചേർന്നുള്ളച്ഛനെവധിയ്കടാ
                        ലത്തലേറ്റവൻബാലനനദ്യഞാൻനകൃത്യവാൻ
                        അത്രവന്നനുഷ്ടിച്ചസാഹസംസമസ്തവു
                        മസ്തസംശയംസഹിച്ചാശയംതെളിഞ്ഞെന്നെ
                        നന്മയ്കായനുഗ്രഹിക്കേണമേയെന്നീവണ്ണം
                        നൈർമ്മല്യമേറുംഭക്തിശ്രദ്ധയോടപേക്ഷിച്ചു
                        തല്പദത്തിങ്കൽപതിച്ചീടിനാനവൻതന്നെ
                        സർപ്പരാജൻതാനെന്നേല്പിച്ചുവാത്സല്യത്താൽ
                        കെട്ടിയാശ്ലഷംചെയ്തുലാളിച്ചശേഷംചേത
                        സ്തുഷ്ടിയാലാശിർവ്വാദമോദംചേർത്തുഴറ്റോടെ
                        മന്നിടത്തിനുപോകബാലകഞാനുംപോരാം
                        മന്ദിരേജ്വവിയ്കുന്നജാമാതാവോടുംകൂടി
                        നന്ദിനയ്കുണ്ടയ്പരുംക്ഷേമവുംമറ്റുംകാണ്മാൻ
                        നന്നിനിയ്കുള്ളിൽസുഖതൃപ്തിയ്കീക്തുതുഹലം
                        എന്നുരച്ചൊരുമ്പെട്ടപന്നഗേശ്വരനോടും
                        മന്ദശൂകന്മാർചിലർമറ്റുമുള്ളവരോടും
                        മിന്നുന്നരത്നാദിയാംദിവ്യാർത്ഥജാലത്തോടും
                        സൈന്യങ്ങളോടുംനൃപൻതുഷ്ടനായ് പുറപ്പെട്ടു
                        തമ്പുരത്തിന്നായ് നടന്നീടിനാൻതദാദുഷ്ട

നമ്പുവിട്ടെഴുംധൃതരാഷ്ട്രനുൾത്താപംപൂണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/395&oldid=160954" എന്ന താളിൽനിന്ന് ശേഖരിച്ചത്