ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് 549
ഖദ്യോതമണ്ഡലംപൂക്കുമറഞ്ഞിതു ശർവ്വനീശാനൻ നിശാനാഥശേഖരൻ സർവ്വഭക്താഭയംനൽകുന്നതമ്പുരാൻ തൃക്കയ്യുകൊണ്ടാവിശിഷ്ടമാംമസ്തകം തക്കത്തിലങ്ങുപരിഗ്രഹിച്ചപ്പൊഴെ വെണ്മന്ദഹാസംകലർന്നുസന്തോഷിച്ചു തൻമുണ്ഡമാലയിൽകോർത്തുപാർത്തീടിനാൻ ഈദൃശംവൃത്തംവിചിത്രംസുദുർല്ലഭം സാദരംചിന്തിയ്ക്കഭാരതോത്തംസമെ ശ്രീവാസുദേവന്റെവാത്സല്യശക്തിയും സേവാകരത്രാണകൃത്യനൈപുണ്യവും ചൊല്ലുകുടുംസുധന്ന്വാവിന്റെപുണ്യവും കില്ലഃതടാതുള്ളഭക്തിസാൽഗുണ്യവും വാക്കുകൊണ്ടുംമനംകെണ്ടുംഗണിയ്ക്കുവാ നാർക്കുമാമല്ലമല്ലാതെയാമീശ്വരൻ തോല്ക്കുവാനായിത്തുടങ്ങുന്നപാർത്ഥനെ കാക്കുവാനെന്നുള്ളകൈതവംകയ്ക്കൊണ്ടു വ്യക്തംപുരസ്ഥലത്തിൽ പ്രകാശിച്ചതും ഭക്തൻസുധന്ന്വാവുകണ്ടുസംഭാവിച്ച ബ്രഹ്മഃബാധംപൂണ്ടുദേഹംവെടിഞ്ഞിട്ടു ചിന്മയൻനിന്തിരുമെയ്യോടുചേർന്നതും ചിത്രമോർത്താലിച്ചരിത്രംധരിത്രിയിൽ കുത്രസിദ്ധിയ്ക്കുന്നതത്രധാത്രീപതെ ഭക്തിപൂർവ്വംശ്രവിച്ചാലുംകഥാശേഷ മിത്തരംധന്ന്യനാകംസുധന്ന്വാസുധി ശക്തിയേറീടുംകിരീടിബാണംകൊണ്ടു ചത്തശേഷംരോഷവിദ്വേഷപൂർവ്വകം തത്സോദരൻ മഹാധീരൻ മഹാശുര
നുത്സാഹശീലനത്യുഗ്രൻപരന്തപൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.