താൾ:Jaimineeaswamedham 2 part.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം വിജയംനൽകീടേണമടിയന്നെന്നീവണ്ണം നിജനാഥനെനിനച്ചുകമേന്ധിച്ച ധൃതിയുംദുർവ്വാരമാംവിരുതുംപരാക്രമ ദ്യതിയുംപൂണ്ടുകാലജ്വലനൻകണക്കിനെ ശിതസായകങ്ങളെത്വരിതംതൊടുത്തെയ്തു ധൃതരാഷ്ട്രന്റെര ദ്ധ്വജസൂതാശങ്ങളെ എള്ളുപോലറുത്തുവീഴപ്പിച്ചുപീഡിപ്പിച്ച നുള്ളുനീറീടുംധൃതരാഷ്ട്രനാംസർപ്പത്തെയും നഷ്ടമാക്കിനാൻകണക്കെന്നിയെമഹാശക്തി ജുഷ്ടമായ്നിരന്നുള്ളസർപ്പേന്ദ്രസൈന്യത്തേയും പന്നഗസ്ഫടാശൃംഗരത്നങ്ങൾനക്ഷത്രങ്ങ ളെന്നപോലേറ്റംശരഛിനാങ്ങളായിവീണു മന്നിടംമണിശ്ഛന്നങ്ങളായീടുംനേരമൊന്നു ചിന്നിയെങ്കിലുംവിഷവഷികളൊഴിയ്ക്കാതെ തടത്തുംശരങ്ങൾകൊണ്ടുഴന്നുംഗൂരത്തക ന്നടുപ്പുംകോപംകൊണ്ടപുഴന്നുംനരാന്ദ്രനെ കെടുത്തുവീഴ്ത്തീടുവാൻകൊതിച്ചുപലകയ്യു മെടുത്തുനോക്കിയൊന്നുംഫലിച്ചീലെന്നായഹൊ കല്പകാലപ്പിൽപ്രപഞ്ചങ്ങളെമുടിയ്ക്കുന്ന സർപ്പഭ്രഷണൻഹരനെന്നപോലത്യുഗ്രഹനായ് കാളിയൻവാണിടുന്നകശിന്ദിജലംപുക്കു കേളിയാടിയനന്ദനന്ദൻകണക്കിനെ കലുക്കുംവിട്ടുനിന്നുമിടക്കൻപാർത്ഥാത്മജൻ ജ്വലിയ്ക്കംബാണങ്ങളാമിടിത്തീകൊണ്ടുതന്നെ കരിച്ചുസർപ്പങ്ങളെമുടിച്ചുവീഴിച്ചഹം കരിച്ചുകളിയ്ക്കുമ്പോൾചൊടിച്ചുസർപ്പൌഘങ്ങൾ ചീറ്റിനാശബ്ദംപൊഴിച്ചൂതിനാരുണ്ടാംവിഷ ക്കാറ്റിനാലാടൽക്കളമെങ്ങുമേപൂരിപ്പിച്ചു

മാറ്റിനാർനരേന്ദ്രന്റെനാലംഗസൈന്യങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/388&oldid=160946" എന്ന താളിൽനിന്ന് ശേഖരിച്ചത്