താൾ:Jaimineeaswamedham 2 part.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

  
                     888 അശ്വമേധം

           തപ്പുകൂടാതെയുക്തിപൂർവ്വകംചൊല്ലീടണേ
മപ്പുറംനൃപന്മാർക്കുതോന്നുന്നപോലെത്തന്നെ
ധൃതരാഷ്ട്രോക്തംകേട്ടുനിതരാംഹാസംപൂണ്ടു
ധൃതഭൂവായശേഷൻഭഗവാനോടോതീടിനാൻ
ഹിതമല്ലേതുംഭവാനിതിചൊല്ലുന്നതുകഷ്ടം
ഹതബുദ്ധിജംപാർത്താലതിനില്ലൊരുവാദം
സ്വാർത്ഥതല്പരൻഭവാൻതെറ്റിയോതീടുംവാക്യ
മാസ്ഥയോടഹംപ്രമാണിച്ചുമാനിച്ചീരത്നം
പാർത്ഥനാംമഹാത്മാവിനെങ്ങിനെകൊടുക്കില്ലെ
ന്നോർത്തടങ്ങീടുംമൂർക്ക്ഖസംഗമംഭയങ്കരം
ഗ്രാമത്തിലെന്നാകിലുംദേശത്തിലെന്നാകിലും
ധാമത്തിലെന്നാകിലുംസന്ത്യജിച്ചീലെന്നാകിൽ
വന്നുകൂടിടുംവ്യവഹാരമെന്നിയേജന
ത്തിന്നുദുസ്സഹാനർത്ഥമെന്നുനിർണ്ണയംതന്നെ
അവിടംസിന്ധുചെന്തീക്കുഴിനിമ്നാന്ധുവെന്നു
ള്ളവയിൽചെന്നുവീഴുന്നതിലെന്തൊരുദുഖം
അവിവേകികളായുള്ളതീമൂർഖന്മാർവാഴു
ന്നവിടെയൊത്തുവാഴുന്നതിലുംസുഖംതന്നെ
പരയാംകീർത്തിയുണ്ടായിവരുമീരത്നംഘൃണാ
പരനായ്നൾകുന്നാകിലിഹമേമററുള്ളോർക്കും
നമ്മളീരത്നംകൊടുത്തീലെങ്കിലെന്തീകന്തി
തന്മകൻധനഞ്ജയൻജീവിയ്ക്കാതിരിക്കുമോ
മെച്ചമേറീടുംകൃഷ്ണരത്നത്തെപ്രാപിച്ചുത
ന്നിശ്ഛപോലൊരുസുപ്തതുല്യനായുണർന്നേല്ക്കും
സ്ഥാവരങ്ങളുംജംഗമങ്ങളുംജഗത്തിങ്കൽ
സേവനീയമാംകൃഷ്ണരത്നത്തിൽനിന്നുതാനേ
ജീവനംലഭിയ്ക്കുന്നൂചാക്കൊഴിഞ്ഞിരിയ്ക്കുന്നു
കേവലംചിരംപലപുണ്യവാന്മാരുംമൂഢ
കണ്ണന്റെമായംവിളയാട്ടമത്ഭുതംകേട്ടാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/378&oldid=160937" എന്ന താളിൽനിന്ന് ശേഖരിച്ചത്