താൾ:Jaimineeaswamedham 2 part.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

880 അശ്വമേധം
എന്നിവകണ്ടുംകൊണ്ടുകൌതുകത്തോടുംകൂടി
ച്ചെന്നിവൻഭോഗവതിയ്ക്കുള്ളോരുതീരത്തിങ്കൽ
ഹാടകേശ്വരനാമംപൂണ്ടുതൻഭക്തന്മാർക്കു
കേടകറ്റീടുംദേവൻകേവലൻമഹാദേവൻ
ഭോഗിഭൂഷണൻവിളങ്ങീടുന്നരത്നാലയേ
വേഗിയായണഞ്ഞുനോക്കീടിനാനത്രാന്തരേ
തൽപ്രദേശത്തിൽപലഘോഷവുംകണ്ടീടിനാ
നൾപ്രമോദത്തോടനേകോരഗോത്തമന്മാരും
കുംഭസന്നിഭസ്തനദ്വന്ദ്വസംഭാരംകൊണ്ടു
സംഭവിച്ചീടുംപരംമന്ദസഞ്ചാരത്തോടെ
വന്നണഞ്ഞിട്ടുള്ള നേകോരഗീരത്നങ്ങളും
കന്യകാജനങ്ങളുംമറ്റുമെപ്പേരുംകൂടി
സ്തുതിയുംനൃത്തങ്ങളുംനതിപൂജനങ്ങളും
മതിയുംമറന്നുള്ള സുഖയാചനങ്ങളും
ചതിയെന്നിയെചെയ്യുന്നതുകണ്ടാനന്ദിച്ചു
പുതിയഭക്തിയാലേപുളകംപൂണ്ടുവേഗാൽ
നിർമ്മലംസരോജസൌരഭ്യപൂരിതംമഹാ
കല്മഷപ്രണാശനംസ്വർന്നദീജലംപുക്കു
മജ്ജനംകഴിച്ചുസംശുദ്ധനായ് മനസ്സുകൊ
ണ്ടർജ്ജുനപ്രിയംചെയ്കവേണമെന്നപേക്ഷയാ
ചെമ്പകപ്രസൂനംകൊണ്ടർച്ചിച്ചുകാണപ്പെട്ട
ശംഭുവിൻമഹാലിംഗംകണ്ടുവന്ദനംചെയ്തു
ദോഷവർജ്ജിതൻപുണ്ഡരീകനാംനാഗാത്മജൻ
ശേഷരാട്ടിരിയ്ക്കുന്നമന്ദിരംപൂകീടിനാൻ
മണികാഞ്ചനമയംമഹിതംനിരാമയ
മണിതോരണവ്രജദ്ധ്വജസൽപതാകാഢ്യം
വിവിധോപലസൌധോചിതഗോപുരാദികം
സവിതൃക്ഷപാപതിസദൃശപ്രഭംശുഭം
സകലഭാവാന്വിതംസരസംമഹത്തരം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/370&oldid=160929" എന്ന താളിൽനിന്ന് ശേഖരിച്ചത്