താൾ:Jaimineeaswamedham 2 part.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

         കിളിപ്പാട്ട് 873
ദിഷ്ടമുണ്ടെന്നാൽപറ്റുമിന്നതെന്നോതീടുവൻ
അറികപാതാളമാംപുരിയിലനന്തനാ
മുരഗകുലേന്ദ്രനുള്ളൊരുഭണ്ഡാരാഗാരേ
മൃതജീവകമാകുംമണിയൊന്നിരിയ്ക്കുന്നു
ണ്ടതിനെക്കാത്തീടുന്നുണ്ടഹിവീരന്മാർപലർ
ദക്ഷകർമ്മാവായുള്ളവാസുകീസുകീർത്തിതൻ
തക്ഷകൻകാർക്കോടകൻനല്ലശംഖകൻപിന്നെ
കലികൻദീർഘജ ഹ്വനഥമൂഷകാദാഖ്യൻ
കലികാഠിന്യംകൂടുന്നവരായ് മറ്റുംപലർ
ശക്തിയേറീടുംവിഷവൃദ്ധിയുള്ളവരിവ
രദ്രിയുംമരങ്ങളുംമറ്റുള്ളവസ്തുക്കളും
കത്തിയാളീടുന്നോരുദൃഷ്ടികൊണ്ടെരിപ്പവർ
ബുദ്ധിയുംസാമർത്ഥ്യവുംസംഗ്രഹിച്ചിരിപ്പവർ
ബലശാലികൾഫണശതമുള്ളവർചിലർ
ചിലർമുന്നൂറുംതഥാചിലർനാനൂറുംവേറേ
ചിലരഞ്ഞൂറുംചിലരതുപോലറുന്നൂറും
പറയാമെഴുന്നൂറുംചിലരെണ്ണൂറുംചിലർ
കുറയാതൊരുതൊള്ളായിരവുംഫണങ്ങളെ
വഹിച്ചുംകൊണ്ടുതന്നെവസിയ്ക്കുന്നിതുസാക്ഷാ
ലഹിശ്രേഷ്ഠത്വംപൂണ്ടുള്ള നന്തൻമഹാബലൻ
മഹത്വംകൂടുംമണിവ്രജത്താൽമിന്നീടുന്ന
സഹസ്രംഫണത്തോടുംജ്വലിയ്ക്കുന്നൊരുമൂർത്തീ
സർവ്വപർവ്വതാദികളോടുമീദ്ധരിത്രിയെ
നിർവ്വഹിച്ചിരിയ്ക്കുന്നനിർമ്മലൻനിരാമയൻ
തങ്കളത്രമാംമലർമങ്കതന്നോടുംകൂടി
പങ്കജേക്ഷണൻജഗൽപാലകൻതിരുവടി
പള്ളിനിദ്രയെച്ചെയ്യുംപർയ്യങ്കഭൂതൻനിത്യ
നുള്ളിലോർത്താലുംപുത്രചിത്രമാംവിശേഷത്തെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/363&oldid=160921" എന്ന താളിൽനിന്ന് ശേഖരിച്ചത്