താൾ:Jaimineeaswamedham 2 part.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


858 അശ്വമേധം

ശങ്കയില്ലെടോശവമെങ്കിലുംകണ്ടിട്ടുള്ളി
ലങ്കുരിച്ചീടുംകൊതിയൊട്ടുതീർത്തുടൻതന്നെ
ക്ലിഷ്ടമായതിപുണ്യംകെട്ടുകാണുമീഗാത്രം
പ്ലംഷ്ടമാക്കുവാക്കുവാനോർക്കുന്നുണ്ടതുവേണ്ടന്നാകിൽ
മണ്ഡലാഗ്രംകഴിച്ചിങ്ങുവീഴ്ത്തുകെന്നതേവേണ്ടു
എത്രയുംപിതൃദ്രോഹംചെയ്തഴുംനിനക്കതി
ലത്രകില്ലാകില്ലതുധർമ്മത്തിലൊന്നൊയ്പരും
എന്നിതൊക്കവെപറഞ്ഞേറ്റവുംകേണീടുന്ന
ധന്യയാംചിത്രാംഗദതന്നോടായതുനേരം
കണ്ണനീരതുംതുടച്ചോതിനാളുലൂപിതാ
നെണ്ണമൊന്നിതുകേൾക്കഭദ്രയാംമേഗ്രജെ
കണ്ടുഞാനൊരുനല്ലകഷ്ടമാംസ്വപ്നമഹന്ത
രണ്ടുവാസരത്തിന്നുമുമ്പിലങ്ങോതീടുവൻ
ഞാനൊരുത്തമമായുള്ളദ്യാനംതന്നിൽചെന്നു
താനറുത്തോരുപൂക്കൾകൊണ്ടൊരുമാല്യംകെട്ടി
കണ്ഠത്തിലിട്ടുംകൊണ്ടുതട്ടുന്നൊരാമോദത്താൽ
വണ്ടെത്തിവാഴുംലതാപുഷ്പവൈചത്ര്യംനോക്കി
മന്ദസഞ്ചാരംചെയ്തുകേളയാടീടുംന്നേര
മന്നനേർമടയാളെകഷ്ടമാമലർമാലാ
പൊട്ടിവീണതുപോലെതോന്നിയന്നേരംതന്നെ
ഞെട്ട ഞാനുണർന്നെഴുന്നേറ്റിരുന്നുഴറ്റോടെ
ഹസ്തയുഗ്മത്താൽ തപ്പിനോക്കുമ്പോൾകണ്ഠത്തിങ്കൽ
ബദ്ധമായ്ക്കിടക്കുനാമംഗല്യസൂത്രംതന്നെ
കൃത്തമായ് നിലത്തങ്ങുവീണുകണ്ടകത്തൊരു
കത്താലയത്തിൻഫലംവൈധവ്യമായിക്കണ്ടു
ഭർത്തൃനാശത്തിൻഭയംകൊണ്ടുഞാനിരിയ്ക്കുമ്പോ
ളത്താംഫലിച്ചുപോയെന്തിതൽപരംറേണ്ടു
ബ്രഹ്മകല്പതംമറിച്ചാക്കുവാനാർക്കാപാടി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/348&oldid=160904" എന്ന താളിൽനിന്ന് ശേഖരിച്ചത്