താൾ:Jaimineeaswamedham 2 part.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

        കിളിപ്പാട്ട് 853
ക്ലിഷ്ടമായ് ചിന്നീടുന്നകുന്തളത്തോടുംകൂടി
മന്നിലപ്പടികിടന്നപ്പിരണ്ടീടുംപൊടി
തന്നിലൊട്ടൊരുണ്ടുമുർച്ഛിയ്ക്കയാലനങ്ങാതെ
ചത്തമാതിരികിടന്നീടിനാളതിൻവണ്ണ
മത്തലോടുലൂപിയാംദേവിയുംപതിച്ചിതു
ഗുരുവാംസന്തോഷത്തിലവിടംതന്നിലേവ
മുരുവാംവിഷാദവുമുള്ളവായെന്നേവേണ്ടു
സ്ത്രീജനംതദന്തരെനാലുഭാഗത്തുംകൂടി
രാജമാതാക്കന്മാരെപ്പാർത്തുസംഭ്രമത്തോടെ
മാർത്തടത്തിങ്കൽതല്ലുംകൈകളെവട്ടംപിടി
ച്ചോർത്തടുക്കിയുംചെയ്യുംതാഡനംമുടക്കിയും
കറ്റവാർകുഴൽവാരിയൊട്ടുബന്ധിച്ചുംബന്ധ
മറ്റപ്പൂവാടയരക്കെട്ടിലങ്ങുറപ്പിച്ചും
എന്തിതെൻനാഥെകഷ്ടംപന്തയലൊട്ടെങ്കിലും
നീന്തിരുവുള്ളംതെളിഞ്ഞെങ്കിലേസുഖംവരൂ
എന്നുരയ്ക്കയുംകരഞ്ഞശ്രുക്കൾപൊഴിയ്ക്കയും
തന്നുരസ്സങ്കൽകൈകൾകൊണ്ടിട്ടുതാഡിയ്ക്കയും
ദേവിമാർമെയ്യിൽചന്ദനോകേംതെളിയ്ക്കയു
മാവിധംവീശിക്കുളിർപ്പിച്ചപേർവിളിയ്ക്കയും
ചെയ്തുംകൊണ്ടുണർത്തുവാൻവേലചെയ്യുമ്പോൾകണ്ണീർ
പെയ്തുംകൊണ്ടൊരുത്തിപോയ്ബഭ്രുവാഹനെക്കണ്ടു
സംഭ്രമത്തോടുംചൊന്നാൾവീരകേട്ടീടേണമീ
സംപ്രവേശത്തിൽഭവന്മാതാക്കന്മാരായവർ
മൂർച്ചയോടൊന്നിച്ചങ്ങുവീണുപോയഹോകഷ്ടം
തീർച്ചയാമതിൻമൂലംഞങ്ങളിന്നറിഞ്ഞീലെ
അവരെവേഗംഭവാനെഴുന്നേല്പിച്ചീടേണ
മവനീശ്വരഊദ്രമണവാനെന്നുകേട്ടു
മന്നവൻവേഗാലങ്ങുചെന്നുനോക്കീടുമനേരം
ഛിന്നമൂലയാമൊരുവല്ലിയെന്നതുപോലെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/343&oldid=160899" എന്ന താളിൽനിന്ന് ശേഖരിച്ചത്