താൾ:Jaimineeaswamedham 2 part.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 852 അശ്വമേധം
അമ്മയാംചിത്രാംഗദാദേവിയോടോതീടിനാ
രംബുജായതനേത്രെദേവീവാസവിപ്രിയെ
ഭവതീമഹാഭഗ്യവതിതാൻവീർയ്യംകൊണ്ടു
ഭവദീയനാംപുത്രനധികൻധരാതലെ
മറ്റൊരുത്തീയ്ക്കീവണ്ണംമാന്യനാംബലിഷുനെ
പെറ്റൊരുത്തമയാവാൻപറ്റുമോമഹാഭാഗെ
ബഭ്രുവാഹനൻജയശ്രീമാനായ്രണത്തിങ്ക
ലപ്രയാസത്തോടാത്മീയാസൂപാവകൻതങ്കൽ
ശലഭീകരിച്ചിതുബലവീർയ്യത്താലരി
കുലഭീഷണനായിട്ടമരുംകിരീടിയെ
ശത്രുവായെതൃക്കയാൽതാതനെന്നോർത്തീലേതും
ക്ഷത്രധർമ്മത്തെച്ചെയ്താനെന്നുള്ളവിജ്ഞാപനം
വഹ്നിയിൽകഴിച്ചിട്ടുചുട്ടനാരാചംപോലെ
ചെന്നുകർണ്ണത്തിൽകടന്നപ്പൊഴെചിത്രാംഗദാ
വെന്തകംദഹിയ്ക്കുനസന്താപംസഹിയാഞ്ഞു
ഹന്തഹന്തേതിസ്വരത്തോടുമാനില്പിൽതന്നെ
ഞെട്ടിവേപഥുവോടുംവെട്ടീവീണിതുഭൂമി
ത്തട്ടിലാനീരാജസ്വർണ്ണഭാജനത്തോടും
ഭർത്തൃസൂചകമാകുംകണ്ഠസൂത്രവുംപൊട്ടി
ച്ചസ്ഥലെവലിച്ചെറിഞ്ഞത്തലേറുകയാലെ
ഹസ്തപല്ലവദ്വയംകൊണ്ടുമാർത്തട്ടിൽതന്നെ
മർദ്ദനംതുടർന്നുള്ളരോദനംമുഴക്കീനാൾ
കഞ്ജുളംകലർന്നെഴുക്കിട്ടനേത്രോൽഭൂതമാം
ദുർജ്ജലംകൊണ്ടാമുഖംഭോജവുംകറുപ്പിപ്പൂ
നെഞ്ചിടിച്ചേറ്റംതകർന്നാർത്തികൊണ്ടലഞ്ഞൂല
ഞ്ഞഞ്ചിയെത്രയുംവലഞ്ഞാത്മാവിസ്മൃതിയോടും
പേർത്തുപേർത്തെന്തോചിലഗൽഗദാക്ഷരംതൂകി
വീർത്തുവീർത്തുക്കോടംഗഭംഗമെത്തീടുംവണ്ണം
കെട്ടഴി‌ഞ്ഞതിൽനിന്നുപൂക്കളുംകൊഴിഞ്ഞതി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/342&oldid=160898" എന്ന താളിൽനിന്ന് ശേഖരിച്ചത്