താൾ:Jaimineeaswamedham 2 part.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

      കിളിപ്പാട്ട് 851
വർണ്ണകംപൂശിപ്പൊങ്ങുംസൌരഭ്യപൂരത്തോടെ
നല്ലഭംഗിയിൽചമഞ്ഞങ്ങിനെസമർത്ഥനാം
വല്ലഭൻവരുന്നതുംപാർത്തുംകൊണ്ടിരുന്നവൾ
വന്നണഞ്ഞീടുന്നുണ്ടുപുത്രനെന്നതുകേട്ടു
നന്ദനൻതനിയ്ക്കുനീരാജനംചെയ്തീടുവാൻ
ചിത്തസംഭ്രമത്തോടുമേറ്റുചെന്നീടുംനേരം
വിസ്തരിച്ചീടുംഘോഷംചൊല്ലിയാലൊടുങ്ങുമോ
വിപ്രബാഹുജവൈശ്യശൂദ്രാദിനാനാലോക
രുൾപ്രഹർഷത്തോടൊരുമിച്ചുസമ്മർദ്ദംകൂട്ടി
ഭദ്രവാചകജയശബ്ദവുംവളർന്നവാ
ദിത്രനാദവുംഗീതനർത്തനപ്രയോഗവും
മത്തവാരണപൃഷുസംസ്ഥമാംഗൌരീജനം
മൌക്തികപ്രസൂനാദിവർഷണംചെയ്തീടുന്നു
നന്ദികൊണ്ടേവംജയംപൂണ്ടനാഥനെക്കൂപ്പി
വന്ദികൾതദീയമാംപൌരുഷംവർണ്ണിക്കുന്നു
ഇത്തരംഘോഷത്തോടുംനാലംഗസൈന്യത്തോടും
ഒത്തരാജ്യന്യോത്തമൻബഭ്രുവാഹനൻക്രമാൽ
പുത്തനാംപതാകൌഘതോരണങ്ങളെനാട്ടി
ശുദ്ധചന്ദനോദകംകൊണ്ടുതാൻനനച്ചെങ്ങും
ബദ്ധസൌരഭപ്രസൂനങ്ങളെവിതച്ചുള്ള
പത്തനാങ്കണംപുക്കനേരമാപ്രദേശത്തിൽ
നിർമ്മലാംബരാദ്യലങ്കാരഹൃദ്യാകാരശ്രീ
സന്മനോജ്ഞകളാകുംനാരികൾനിരക്കവെ
തങ്കനിർമ്മിതങ്ങളാംപാത്രങ്ങൾതോറുംദീപ
കങ്കമദധിദിവ്യദൂർവ്വാദിവസ്തുക്കളെ
കയ്ക്കൊണ്ടുനിലയ്ക്കുന്നവർവായ്ക്കുരലിട്ടുംകൊണ്ടു
ചിക്കന്നുമുമ്പിൽചെന്നുനാഗേന്ദ്രാത്മജയോടും
സ്യന്ദനംവെടിഞ്ഞുഭൂതന്നിലിറങ്ങിറങ്ങീട്ടു
നിന്നരാജേന്ദ്രന്നുനീരാജനംകഴിച്ചവർ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/341&oldid=160897" എന്ന താളിൽനിന്ന് ശേഖരിച്ചത്