താൾ:Jaimineeaswamedham 2 part.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  
 കിളിപ്പാട്ട് 849
യുദ്ധരംഗത്തിൽപതിപ്പിച്ചതത്സുതൻവീരൻ
ബഭ്രുവാഹനൻവിഷ്ണുസേവകൻമനക്കാമ്പി
ലപ്രമേയമാംഹർഷംകൂടുമുൽക്കർഷംപൂണ്ടു
വിശ്വമെപ്പേരുംമുഴങ്ങീടവെമുഴുത്തീടു
മൊച്ചപൊങ്ങീടുംജയഭേരിയുമടിപ്പിച്ച
ശംഖവുംവിളിച്ചുവാദ്യങ്ങളെഘോഷിപ്പിച്ച
വെങ്കൊടിക്കുറക്കൂട്ടംനീളെവപിടിപ്പിച്ച
മത്തമായാർത്തീടുന്നവമ്പടക്കൂട്ടത്തോടു
മുത്തമാഭമാംമണിസ്യന്ദനംതന്നിൽകേറി
യുദ്ധഭൂതലംവെടിഞ്ഞങ്ങിനെനിവർത്തിച്ച
പത്തനപ്രവേശത്തിനെത്തിനാൻമന്ദംമന്ദം
എന്നതിൻമുമ്പിൽതന്നെധന്യയാംചിത്രാംഗദാ
യെന്നപേർപുകഴ്ന്നുള്ളപാർത്ഥപത്നിയാംദേവീ
ഫസ്തിനാഗാരത്തിങ്കൽപാർത്തിരുന്നവൾവീണാ
ഹസ്തനാംതപസ്വീന്ദ്രൻതന്നുടെവ ചസ്സാലേ
ഭർത്തൃനാശനമാകുംഗംഗാശാപവുംതന്റെ
പുത്രനാലുണ്ടാകുന്നയുദ്ധവുംശ്രവിയ്ക്കയാൽ
ധർമ്മജന്മാനുജ്ഞകൂടാതുടൻപുറപ്പെട്ടു
സമ്മതന്മാരുംചിലകൂട്ടുകാരോടുംകൂടി
സ്യന്ദനംകേറിശീഘ്രംചെന്നുകൌതുകത്തോടും
സുന്ദരംമണിപൂരമന്ദിരംപ്രവേശിച്ച
വന്നിട്ടുണ്ടിഹവീരനർജ്ജുനൻപോരോടുവാ
നുന്നിദൂവീർയ്യത്തോടുമാർയ്യനാമദ്ദേഹത്തെ
സന്ധിപ്പിച്ചമർചെയ്യാതാദരിച്ചാരാധിച്ച
ചന്തത്തിൽകൂട്ടിക്കൊണ്ടുപോരുവാൻവട്ടംകൂട്ടി
ബഭ്രുവാഹനൻപോയിട്ടുണ്ടെന്നുബോധിയ്ക്കാ
ലുൾപ്രമോദത്തോടെന്റെപുത്രകൻഭർത്താവിനെ
ഭക്തിപൂർവ്വകംകണ്ടുകാക്കൽവീണപേക്ഷിച്ചു
സക്തിയുംസന്തോഷവുംവർദ്ധിപ്പിച്ചുഴറ്റോടെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/339&oldid=160894" എന്ന താളിൽനിന്ന് ശേഖരിച്ചത്