താൾ:Jaimineeaswamedham 2 part.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  
  836 അശ്വമേധം
ഹേമാഹരസിന്ധുഗംഭീരനാനാഹാരനോ
ഹേമരഞ്ജിതരത്നരമ്യഭൂഷണാകാര
വൃത്രപുത്രകപുത്രമിത്രസത്തമാഹന്ത
കത്രപോയൊളിച്ചുനീവിസ്തൃതസ്ഫുടകീർത്തെ
ഒട്ടുമേനന്നായതില്ലെന്നെനീയിഹവഞ്ചി
ച്ചിട്ടുപോയതുകഷ്ടമാരിനിയ്ക്കിനിത്തുണ
ഏകനാമഹമെന്തുചെയ്യുന്നുനിയ്യിന്നങ്ങു
പോകയാലതിശക്തിഹീനനായെന്നേവേണ്ടു
ഹന്തപൈതലെരണത്തിന്നുനീകൊതിയ്ക്കൊല്ലെ
ന്നന്തരംഗത്തിൽപ്രിയംകൊണ്ടുഞാൻനടേതന്നെ
ചൊല്ലിനേനതുകേളാതിത്തരംമരിയ്ക്കുവാ
നല്ലിനേർത്തമർചെയ്തതിത്രസാഹസമാമോ
കണ്ണനുംപ്രിയനായിട്ടുള്ള നീയാപത്തായോ
രണ്ണവംതന്നിൽപതിച്ചാനിതെന്തൊരുകർമ്മ
സ്നിഗ്ദ്ധനായെഴുംനിന്നെനിർദ്ദയംകൊല്ലിച്ചഞാൻ
ഹസ്തിനാഗാരത്തിങ്കലെങ്ങിനെചെന്നീടുന്നു
ഖണ്ഡിതാരിയാംവീരൻകർണ്ണജൻജനപ്രിയ
നുണ്ണിതാനെത്തീലതിന്നെന്തുകാരണംപർത്ഥ
ചൊല്ലുകെന്നെന്നോടെന്റെപൂർവ്വജാനുജന്മാരും
മല്ലവൈരിയാംവാസുദേവനുംചോദിയ്ക്കുമ്പോൾ
എന്തുഞാനുരചെയ്യുമെന്നതങ്ങിരിയ്ക്കട്ടെ
ചിന്തുമുൾക്കുതൂഹലാലമ്മയാംകുന്തീദേവി
എമ്പൈതലെങ്ങോട്ടുപോയെന്നുടൻചോദിയ്ക്കുമ്പോ
ളമ്പൈതങ്ങരികൊന്നുകാലമന്ദിരംപുക്കാൻ
എന്നുഞാൻകഥിയ്ക്കേണമിത്രസങ്കടമായി
ട്ടൊന്നുമില്ലിതുകേട്ടാലല്പവുംസഹിയ്ക്കുമോ
തന്മകൻകർണ്ണൻചത്തുപോകയാലുണ്ടായഴ
ലമ്മകൌതുകംകൂടുംനിൻമുഖംനോക്കിത്തന്നെ
സ്വല്പമൊന്നൊതുക്കിവാഴുന്നുനീതാനുംപോയാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/326&oldid=160880" എന്ന താളിൽനിന്ന് ശേഖരിച്ചത്