അശ്വമേധം
പുത്തനാമൽഭുതംകയ്ക്കൊണ്ടുതങ്ങളി
ലുത്തമശ്ലോകൻതിരുവടിതന്നുടെ
ഭക്തസംരക്ഷാവിശേഷവുംവർണ്ണിച്ചു
ചിത്തമോദംപൂണ്ടുകൊണ്ടാടിനോക്കിനാർ
എന്നനേരംകണ്ഡലോൽഭാസിയാംശിര
സ്സിന്ദുബിംബംപോലെസർവ്വരുംകേൾക്കവെ
ചിന്മയാനന്ദമെകൃഷ്ണനാരായണ
സന്മയാനന്തസർവാത്മൻനൃസിംഹേതി
ഉച്ചൈസ്തരംതിരുനാമങ്ങളെത്രയും
മുച്ചരിച്ചുംകൊണ്ടുവന്നുപതുക്കവെ
സൂതനായ്പാർത്ഥന്റെതേരിൽനിൽക്കുംകംസ
സൂദഗൻതന്റെതൃപ്പാദപത്മസ്ഥലെ
സാദരംസമ്പതിച്ചെല്ലൊതന്തേരേ
ജാതരംഫസ്സാംകബന്ധംബലോദ്ധതം
തുള്ളിത്തിരിഞ്ഞടുത്തർജ്ജുനന്തമ്പട
യ്ക്കുള്ളിൽകടന്നുനടന്നുകരങ്ങളിൽ
കിട്ടുന്നവാരണസ്യന്ദനാശ്വങ്ങളെ
പെട്ടന്നുപൊക്കിയടിച്ചടിച്ചങ്ങിനെ
പൊട്ടിച്ചുവിസ്മയംവീണുപോയപ്പൊഴും
നഷ്ടങ്ങളാക്കിയനേകസൈന്യങ്ങളെ
എന്നതിൻമദ്ധ്യെമുകുന്ദൻപരാപര
നിന്ദിരാവല്ലഭൻഫുല്ലപത്മേക്ഷണൻ
തമ്പുരാൻഭക്തസംരക്ഷാപരാത്മകൻ
തമ്പുരോഭാഗെപതാംഭോരുഹാന്തികെ
മന്ദമവ്വണ്ണംപതിച്ചസുധന്ന്വാവു
തന്നുടെധന്ന്യമാംമസ്തകംകണ്ടുടൻ
ചിക്കെന്നുചമ്മട്ടിയങ്ങിട്ടഹോരണ്ടു
തൃക്കയ്യുകൊണ്ടുമെടുത്തുപൊക്കിക്ഷണാൽ
ദർപ്പണംപോലെപിടിച്ചുമുഖോല്ലാസ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.