താൾ:Jaimineeaswamedham 2 part.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചയ്മ്പിനോടൊന്നുകെട്ടിപ്പുണർന്നപ്പൊഴെ സംഭവിച്ചിട്ടുള്ളൊരാർത്തിയെത്തീർത്തങ്ങു തമ്പുരോശ്രഗെനിറുത്തിയരുൾചെയ്തു കാർവർണ്ണനന്തികേകാത്തുനിന്നീടുമ്പൊ ളീവണ്ണമെന്തിനെമ്പാർത്ഥഖേദിക്കുന്നു കമ്പമേതുംകണക്കല്ലിതയ്യൊനിണ ക്കമ്പരന്നീടുവാനെന്തത്രകാരണം ധൈർയ്യംധരിയ്ക്കനീപാരംപരാക്രമ ക്രൗർയ്യംവെടിഞ്ഞമൂഢത്വമോരുന്നിതോ വന്നില്ലയുദ്ധമടക്കമൊട്ടുംനിണ ക്കെന്നല്ലവന്നുകൂടീജയംനിർണ്ണയം സ്വസ്ഥനായ്നിന്നിങ്ങുകണ്ടുകൊണ്ടലേമീ മുക്തമാക്കീട്ടുള്ളൊരന്ത്യബാണംതന്നെ കൃത്തമാക്കുംസുധന്ന്വാവിന്റെമസ്തകം സത്യവുംസാഫല്യയുക്തമായീടുമെ നീക്കമില്ലിന്നിതിനൊന്നുകേട്ടാശ്വസി ച്ചാക്കമേറുംമോദമുൾക്കൊണ്ടപാണ്ഡവൻ നോക്കിനില്ക്കുംവിധൗവിസ്മയംവിശൈചക സാക്ഷിയാകുംസാരസാക്ഷന്റെമായയാൽ മദ്ധ്യംമുറിഞ്ഞിട്ടുരണ്ടായദിവ്യമാ മസ്ത്രത്തിനുള്ളൊരുമൂലഖണ്ഡംബലാൽ പ്രത്യക്ഷമത്യഗ്രതേജോവിശേഷേണ പത്രിരാജോപമംമേല്പട്ടുപോയതു സദ്യസ്തടിത്സമായ്കീഴ്പട്ടവന്നിട്ടു സത്യസ്ഥനാകുംസുധന്ന്വാവുതന്നുടെ ചിത്രമാകുംഗളംഖണ്ഡിച്ചുമിന്നുന്ന മസ്തകംമേല്പട്ടുപാടുംദശാന്തരെ പൃത്ഥ്വിയുംപിന്നെപിളർന്നുപോയെന്നുള്ള

കൃത്രിമാവസ്ഥയെക്കണ്ടിട്ടുദേവകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/31&oldid=160878" എന്ന താളിൽനിന്ന് ശേഖരിച്ചത്