താൾ:Jaimineeaswamedham 2 part.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

784 അശ്വമേധം
പാണിപോലേററംവിളങ്ങീടിനാനത്രന്തരെ
താഴത്തുനിൽക്കുംഭടന്മാരിവൻപാർക്കാതിങ്ങു
വീഴുംനമ്മുടെതലമേലെന്നുഭയപ്പെട്ടു
പ്രാണരക്ഷണംചെയ്‌വാൻചാപങ്ങൾതോറുംചില
ബാണസഞ്ചയംതൊടുത്തീടിനാരുടൻചിലർ
മൂർദ്ധാവുതോറുംതടുത്തീടുവാൻകരങ്ങൾകൊ
ണ്ടാസ്ഥാനുകൂലംകമഴ്ത്തീടിനാൻചർമ്മങ്ങളെ
സ്യന്ദനങ്ങൾക്കുള്ളധോഭാഗത്തിൽകൂടീടിനാർ
ചെന്നനങ്ങാതെചിലരന്നേരംവേറെചിലർ
വീണുപോയോരുഗജക്കൂട്ടത്തിൻമദ്ധ്യെചെന്നു
നൂണുതാനൊളിച്ചിരുന്നീടിനാർശേഷിച്ചവർ
മിക്കപേർകളുംകണ്ടദിക്കിലേയ്ക്കോടീടിനാർ
നിൽക്കുവാനുണ്ടായീലധൈര്യമങ്ങൊരുത്തർക്കും
എന്നതിൻമദ്ധ്യേപങ്‌ക്തിധ്യന്ദനക്ഷിതീശ്വരൻ
തന്നമാത്യനായുള്ളസുജ്ഞന്റെതനൂജന്മാർ
പത്തുപേർജിതശ്രമൻധാർമ്മികൻസുകേതനൻ
ശത്രുസൂദനൻചന്ദ്രനെന്നവൻമദൻശലൻ
മററവൻകാലൻമല്ലൻസിംഹനെന്നേവംവാട്ട
മററവർധാനുർദ്ധരന്മാരായ്‌വന്നതിദ്രുതം
ഒത്തുസന്ധാനംചെയ്തതീക്ഷ്ണങ്ങളാകുംപതി
പ്പത്തുസായകങ്ങളെമേല്പട്ടുതൂകീടിനാർ
ആയവകൊണ്ടുചക്രംഛിന്നമായുടൻമന്നി
ലായവമ്പനാംലവൻകൊമ്പനാംഗജംപോലെ
ധീരനായ്മന്നിൽക്കണ്ടഘോരമാംലോഹസ്തംഭം
ധാരണംചെയ്തുംകൊണ്ടുപാഞ്ഞടുത്തായത്തോടെ
താഡനംചെയ്തീടിനാനായതേററുടൻദുഃഖ
ത്തോടണഞ്ഞമാത്യന്റെപത്തുപുത്രകന്മാരും
ചട്ടയെന്നല്ലാശരീരങ്ങളുംപൊട്ടിപ്പുറ
പ്പെട്ടശേണിതംപീണ്ടൂചത്തങ്ങുവീണീടിനാർ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/274&oldid=160874" എന്ന താളിൽനിന്ന് ശേഖരിച്ചത്