താൾ:Jaimineeaswamedham 2 part.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 775
മൂർഛയോനിനക്കേററതെന്തുദോഷംകൊണ്ടേവം
വാച്ചദുഃഖത്തിന്നിടയായതെന്നറിഞ്ഞീലെ
വരികസഹോദരമമലക്ഷ്മണധൈര്യം
തരികഭദ്രംവരുംതവകേളിതുവീര‌
യാഗദീക്ഷിതൻഞാനിന്നന്യകർമ്മത്തിന്നർഹ
നാകയില്ലതുകൊണ്ടുനീയൊന്നുചെയ്തീടേണം
നാഗവാജികൾമുമ്പാംസേനയോടൊന്നിച്ചങ്ങു
പോകബാലകന്മാരെസംഗരെതോല്പിച്ചുടൻ
നിന്തമ്പിയേയുംഹയംതന്നെയംമോചിപ്പിച്ചു
സന്തപ്തനായുള്ളെന്നെയാശ്വസിപ്പിച്ചീടണം
ജ്യേഷ്ടശാസനംകേട്ടുലക്ഷ്മണൻമഹാജന
പ്രേഷുനങ്ങനെതന്നെയെന്നുസമ്മതത്തോടും
ചീത്തവിശ്വാസത്തോടുംശ്രീരാമപാദാംഭോജെ‌
മൂർദ്ധവന്ദനംചെയ്തുചെററുമേപാത്തീടാതെ
സന്നദ്ധനായിചാപബാണങ്ങളോടുംമണി
സ്യന്ദനംകേറിസേനാപൂവ്വകംപുറപ്പെട്ടു
എണ്ണമില്ലാതെപുറപ്പെട്ടതൽസൈന്ന്യൌഘത്തിൽ
ചണ്ഡവിക്രമംതൊട്ടസൽഗുണങ്ങളെച്ചൊൽവാൻ
ദണ്ഡമുണ്ടനന്തന്നുമെങ്കിലുംകുറഞ്ഞൊന്നു‌
വർണ്ണനംചെയ്തീടുവൻകേട്ടാലുംമഹീപതേ
യുദ്ധലാലസന്മാരായൊത്തയോധന്മാരവ
രുത്തമന്മാരായൊന്നുപോലെയുള്ളവർപാർത്താൽ
ധർമ്മശാലികളേകപത്നീസുവ്രതംകൊണ്ടു
നയ്മപൂണ്ടിരിപ്പവർന്യായവർത്തികൾസത്യം
തന്ദ്രിയെന്നിയെഗുണപ്രോദ്യമംചെയ്യുന്നവ
രിന്ദ്രിയങ്ങളെജ്ജയിച്ചുള്ളവർജയേഛുക്കൾ
കീർണ്ണകീർത്തികൾബുദ്ധിപൂർത്തികൾപൂണ്ടുളളവർ
ഗീർണ്ണപൌരുഷധൈര്യഗാംഭീര്യവീര്യാദികൾ
പൂർണ്ണയൌവ്വനനീലശ്മശ്രുലാവണ്യാത്മാക്കൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/265&oldid=160865" എന്ന താളിൽനിന്ന് ശേഖരിച്ചത്