താൾ:Jaimineeaswamedham 2 part.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 772 അശ്വമേധം

ചിത്തസന്തോഷത്തോടുംതമ്പിയെപ്പുല്കീടിനാൻ വന്ദിച്ചുപിന്നെലവൻചൊല്ലിനാൻമഹാവീര വൃന്ദത്തിൻമുടിക്കല്ലേപൂർവ്വജകൃപാനിധേ നിർഭയൻനിരാമയൻത്വത്സഹായത്താലഹം നില്പതിന്നാരാണിനിപ്പോരിനെമ്പുരസ്ഥലേ രാമയജ്ഞാശ്വേന്ദ്രനെഞാൻപിടിച്ചടക്കട്ടെ കാമമെന്തുരച്ചാലമെന്നുരച്ചനന്തരം അഗ്രജൻതന്നാലനുനീതനായാദിഷ്ടനാ യക്രമംവെടിഞ്ഞുള്ളബാലകൻ‌ഹയേന്ദ്രനെ കയ്ക്കൊണ്ടുകെട്ടീടിനാൻപിന്നെരണ്ടാളുംപോരി ലുല്ക്കണ്ഠയോടെകാററുംതിയ്യുംപോലൊത്തങ്ങിനെ അരിവീരന്മാരുടെവരവുണ്ടാകമെന്നോർ ത്തരിയധൈര്യത്തോടുമവിടെത്തന്നെനിന്നാർ എന്നതിൻമദ്ധ്യേമഹാസങ്കടത്തോടുമണ്ടി ച്ചെന്നയോദ്ധന്മാരയോദ്ധ്യാപുരംപ്രവേശിച്ചു മൃഗചർമ്മവുംനവമൃദുമേഖലാദിയും മൃഗശൃംഗവുംപൂണ്ടുമഖദീക്ഷിതനായി കനകാകൃതിയാകുംജനകാത്മജയോടു മനുജദ്വയത്തോടുംമുനിസംവ്രതനായി നലമേറീടുംശുഭക്രതുമണ്ഡപസ്ഥലേ വിലസുംതേജസ്സോടുംസുഖസംസ്ഥിതനായി തിലവുംനെയ്യുംഹോമിച്ചതിൽനിന്നങ്ങുപൊങ്ങി ക്കലരുംപുകകൊണ്ടൊട്ടരുണേക്ഷണനായി പരിശോഭിയ്ക്കുംജഗൽപതിയെക്കണ്ടുകുമ്പി ട്ടരികിൽതന്നെനിന്നിട്ടവരങ്ങുണർത്തിനാർ ശ്രീവരാകൃതേവിഭോരാവണാരാതേരാമ ദേവരാഘവരാജരത്നമേജയിച്ചാലും പൂർവ്വമുണ്ടാകാതൊരുയുദ്ധവൃത്താന്തംചിത്രം സാർവ്വഭൌമനാംഭവാൻകേട്ടറിഞ്ഞീടേണമേ

,/poem>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/262&oldid=160862" എന്ന താളിൽനിന്ന് ശേഖരിച്ചത്