താൾ:Jaimineeaswamedham 2 part.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 771

പുഴുവായിടുന്നസംസൃതിയിൽകഷ്ടംപതി
പ്പതുപോലറിഞ്ഞാലുംപൃഥിവീപതിമൌലേ
ഏകനാംകുശൻബാലനിങ്ങിനേമഹാബലോ
ദ്രേകസാമർത്ഥ്യത്തേടുംതന്നുടെസൈന്യങ്ങളെ
സത്വരംസ്വധർമ്മനിഷ്ഠാചാരപുണ്യംകൊണ്ടും
ദുർദ്ധരങ്ങളായുള്ളപാതകങ്ങളെപ്പോലെ
പതിപ്പിച്ചതുകണ്ടുപരമാശ്ചര്യത്തോടും
ധൃതിപ്പെട്ടാശുരാമാനുജനാംമഹാരഥൻ
ശത്രുഘ്നൻധനുർദ്ധാനംചെയ്തുതമ്പടത്തേരും
ചിത്രത്വമാകുംവണ്ണംവിദ്രുതംനടത്തിച്ചു
നേരിട്ടുകോപത്തോടുമൊമ്പതാശുഗംകൊണ്ടു
പാരിച്ചവേഗാൽസീതാപുത്രനെത്താഡിച്ചിതു
പ്രത്യഗ്രവീര്യത്തോടുംശക്തനായീടുംകുശൻ
പ്രത്യസ്ത്രംപ്രയോഗിച്ചുശത്രുഘ്നബാണങ്ങളെ
ഛിന്നങ്ങളാക്കിദ്രുതംസൂതവാജികൾപൂർവ്വം
സ്യന്ദനത്തേയുംപിളർത്തെണ്മണിപ്രായംവീഴ്ത്തി
ഷഷ്ടിനാരാചങ്ങളെസ്സന്ധിപ്പിച്ചനന്തരം
പുഷ്ടിയേറീടുംബലത്തോടുടൻവലിച്ചെയ്തു
വിസ്‌തൃതോരസ്സിൽതന്നെകൊള്ളിയ്ക്കമൂലംപരം
വിദ്ധനായ്ശത്രുഘ്നനാംവീരനുംമോഹംപൂണ്ടു
മത്തനാംഗജോത്തമൻപർവ്വതേപദംതെററി
സ്വസ്ഥനല്ലാതെമറിഞ്ഞങ്ങിനെവീഴുംവണ്ണം
കൃത്തമായ്ക്കിടക്കുന്നതേരിന്റെമേലെവീണാ
നത്തലേററീലാകുശന്നല്പമെങ്കിലുംനൃപ
ചാകാതുള്ളവരെല്ലാംഹാഹേതിശബ്ദത്തോടും
സാകേതഗേഹംനോക്കിമണ്ടിനാരത്രാന്തരേ
മോഹംതീർന്നെഴുന്നേററവീരനാംലവൻമുന്നിൽ
സ്നേഹംപൂണ്ടെഴുംനിജഭ്രാതാവുതന്നെക്കണ്ടു
സത്വരംകെട്ടിപ്പിടിച്ചീടിനാൻകുശന്താനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/261&oldid=160861" എന്ന താളിൽനിന്ന് ശേഖരിച്ചത്