താൾ:Jaimineeaswamedham 2 part.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

770 അശ്വമേധം

ദണ്ഡവാനായിട്ടുള്ളോരന്തകൻകണക്കിനെ
തങ്കരത്തിങ്കൽചേർന്നകാർമ്മുകത്തിങ്കൽചേർത്ത
ചെങ്കനൽപ്രദീപ്തബാണങ്ങളെത്തൂകിത്തൂകി
പ്രഥനംവർദ്ധിപ്പിച്ചുമഥനംചെയ്തുചെയ്തു
നിധനംചെയ്തകഥാകഥനംചെയ്യാവതോ
മലകൾക്കൊത്തുകാണുംപലകുഞ്ജരങ്ങളെ
വലജിത്തെന്നപോലെബഹുധാപിളർത്തിതു
കൃത്തദേഹന്മാർമഹാവീരന്മാരൊലിയ്ക്കുന്ന
പുത്തനാംകടുംഞ്ചോരതന്നിലങ്ങിനെമുങ്ങി
അംശുകങ്ങളുംചുവന്നാഹന്തപൂത്തിട്ടുള്ള
കിംശുകദ്രുമങ്ങൾപോലെത്രയുംഭയങ്കരം
പൊള്ളുന്നവണ്ണംശരക്കൂട്ടങ്ങൾചെന്നിട്ടങ്ങു
കൊള്ളുന്നനേരംപൊട്ടിത്തൂളുന്നുതീക്കട്ടകൾ
ബന്ധനംവെടിഞ്ഞെത്തുംദന്തിതേരുകൾമുമ്പാ
മിന്ധനവ്രജംകണക്കെന്നിയെദഹിച്ചഹോ
കുശനാംകൃശാനുവുംഗുരുവാംപ്രതാപേന
കൃശനാകാതെവർദ്ധിച്ചിതുതത്സേനാവനെ
ചത്തുവീണിടുംമഹേഭങ്ങൾക്കുചോട്ടിൽഭവി
ച്ചൊത്തുചാകുന്നൂപലയോദ്ധാക്കന്മാരായവർ
സ്യന്ദനംദ്ധ്വജംചക്രമെന്നിവതാനേതന്നെ
നിന്നദിക്കിലെപിളർന്നെത്രയുംപതിയ്ക്കുന്നു
കുതിരക്കൂട്ടങ്ങളുമവതൻപുറംതോറും
മുതിരുംശൌര്യംകൈക്കൊണ്ടമരുംയോദ്ധാക്കളും
മറിയുംദേഹങ്ങൾപൂണ്ടവിടെചത്തുചത്തു
മറിയുന്നതിനയ്യോശിവനേകണക്കില്ല
ചതുരംഗകമാകുംബലമെത്രയുംമരി
ച്ചിതുപാർത്തട്ടിൽപതിച്ചിതുതദ്വിധംപാർത്താൽ
മധുവൈരിയെമറന്നവരുംകന്യാധന
മതുകൊണ്ടത്രജീവിപ്പവർതൻപിതൃക്കളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/260&oldid=160860" എന്ന താളിൽനിന്ന് ശേഖരിച്ചത്