താൾ:Jaimineeaswamedham 2 part.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

</poem> കിളിപ്പാട്ട് 767

പോരിനായ്‌മുതിർന്നപോലീവരുന്നവൻകൊള്ളാ മാരിവൻമഹാശൂരൻതാരുണ്യംതുടർന്നവൻ പാരിളക്കീടുംപാദന്ന്യാസവുംമൂർദ്ധാവിങ്കൽ ഭൂരിശോഭമായ്ക്കാണുംപൊങ്കിരീടവുംതഥാ പാണികൾക്കഗ്രങ്ങളിൽചർമ്മവുംകൃപാണിയും തൂണിയുംവില്ലുംതനുത്രാണവുംപൂണ്ടുള്ളവൻ കാലതാമസംകൂടാതിക്കണ്ടനമ്മൾക്കെല്ലാം കാലനായ്‌വരുംപോരിലെന്നുണ്ടുതോന്നീടുന്നു ഇത്തരംചൊല്ലികൊണ്ടുപേടിച്ചുനോക്കുന്നേരം സുസ്ഥിരങ്ങളായുള്ളകേതുക്കൾതാനെതന്നെ ബന്ധചാഞ്ചല്യങ്ങളായ്ക്കാറ്റെറ്റവൃക്ഷങ്ങൾപൊ ലുത്ഥമാംകണകണശബ്ദപൂർവകംകൂടെ ഗൃധ്രങ്ങളഭ്രെനിന്നുപാദംകൊണ്ടവർക്കുള്ള ചിത്രങ്ങളാകുംകിരീടങ്ങളാൽതാഡിച്ചിതു അത്രയുംപോരാനിഷംഗോദരങ്ങളിൽനിന്നി ട്ടസ്ത്രസഞ്ചയംസ്വയംഭൂമിയിൽപതിച്ചിതു തള്ളിമേല്പട്ടയ്ക്കായിവന്നുതന്നെത്താനുറ യ്ക്കുള്ളിൽനിന്നുടൻകൃപാണങ്ങളുംതാഴെവീണു വന്നടിചിതുചണ്ഡവാതവുംദ്രുമദ്ധ്വജ വൃന്ദവുംതകർന്നങ്ങുപൊങ്ങിവയ്മ്പൊടിക്കൂട്ടം ഛന്നമായതുകൊണ്ടുനാകവുംഭൂദേശവും ചണ്ഡഭാനുവംതമസ്സംവൃതംസമസ്തവും ദുർന്നിമിത്തത്താലതിത്രസ്തമായല്പംനേരം നിന്നിതപ്പടക്കൂട്ടമസ്തമായ്‌തമസ്സപ്പോൾ ഒട്ടടുത്തോരുശൌര്യോൽക്കൃഷ്ടനാംകുശൻതന്നെ സ്പഷ്ടമവ്വണ്ണംകണ്ടശത്രുഘ്നൻമഹാബലൻ വിട്ടിതുഗ്രനാംസേനാദ്ധ്യക്ഷനെഭവാൻചെന്നീ ക്കുട്ടിയെതടുത്തുപോർചെയ്കഞാനുഴറ്റോടെ കൂട്ടുവൻവ്യൂഹംപോകെന്നുള്ളതന്നിദേശത്തെ

</poem>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/257&oldid=206235" എന്ന താളിൽനിന്ന് ശേഖരിച്ചത്