താൾ:Jaimineeaswamedham 2 part.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

766 അശ്വമേധം

മത്തലററുദഗ്രമാംജ്യാനിനാദവുംകൂട്ടി
ബൃംഹിതംമുഴക്കുന്നമത്തഹസ്തികൾതമ്മെ
സ്സിംഹിതൻകിശോരകനെന്നപോലശങ്കിതം
തൻഭടന്മാരെക്കുറിച്ചുഗ്രനായ്‌പുറപ്പെട്ട
ങ്ങുൾപ്പെടുംവേഗത്തോടുംചെന്നടുത്തീടംമുമ്പെ
ദൂരവെകാണായപ്പോൾഗൌരവുംകലർന്നീടു
മാരവംകൊണ്ടുള്ളൊരുസിംഹഗർജനംചെയ്തു
ഉച്ചത്തിൽതന്നെവിളിച്ചിത്തരംചൊല്ലീടിനാ
നഛത്വംതേടുംനൃപന്നുള്ളയോദ്ധാക്കന്മാരെ
രിപുസംഹാരംചെയ്‌വാനിവിടെവന്നനിങ്ങൾ
നിപുണന്മാരെന്നാകിലിവിടെനിന്നീടുവിൻ
അമരാടുവിൻമുതിർന്നമരാതെന്നോടെന്നാ
ലമരാഗാരെനിങ്ങൾക്കമരാറായീടുമേ
സമരാടോപംകയ്ക്കൊണ്ടണയുംനമ്മോടിന്നു
സമരായ്‌നിന്നീടുവാനരുതെന്നാകിലാശു
മൽബന്ധുവാകുംലവൻതന്നെയുംവെടിഞ്ഞങ്ങു
ശഷ്പംപോലൊഴിഞ്ഞുംമണ്ടീടുവിൻജഡന്മാടെ
നിസ്ത്രപംകിശോരനാമേകനെവളഞ്ഞുനി
ന്നസ്ത്രംപൈതനേകംപേരൊന്നിച്ചുവഞ്ചിച്ചവർ
നിർദ്ദയന്മാരീനിങ്ങൾനിങ്ങളെചെറെറങ്കിലും
മർദ്ദനംചെയ്തീടാതെപാഴിലങ്ങയയ്ക്കുവാൻ
മൽക്കരങ്ങൾക്കില്ലനുവാദമീഞാനോകുശൻ
കർക്കശൻലവന്നുള്ളപൂർവ്വജൻഭടന്മാരെ
മജ്ജയംസാധിയ്ക്കാതെപോവുകൊല്ലൊരുത്തരും
ലജ്ജയുണ്ടങ്ങിൽതത്രനിൽക്കുവിൻധൈർയ്യത്തോടെ
പിന്നിലീവാക്യങ്ങളെകേട്ടുടൻതിരിഞ്ഞിട്ടു
സൈന്ന്യകന്മാരാമവർസൂക്ഷിച്ചുനോക്കുവിധൌ
ചെന്നണഞ്ഞീടുംസീതാപൂർവ്വപുത്രനേക്കണ്ടു
നിന്നുതങ്ങളിൽപറഞ്ഞീടിനാർനോക്കീടുവിൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/256&oldid=160855" എന്ന താളിൽനിന്ന് ശേഖരിച്ചത്