താൾ:Jaimineeaswamedham 2 part.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

764 അശ്വമേധം

പ്പെട്ടിനിയ്ക്കിതിന്നനുവാദവുംവിശേഷിച്ച
വില്ലുമേകണംബാണത്തോടുമെന്നപേക്ഷിച്ച
ചൊല്ലുകേട്ടെല്ലാംകൊടുത്തങ്ങുഞാനയയ്ക്കയാൽ
പുഷ്പവാടിയിൽപുക്കുകേളിയാടികൊണ്ടങ്ങു
നില്പതിന്നിടയ്ക്കൊരുരാജാവിൻതുരംഗമം
മണ്ടിവന്നണഞ്ഞുപോലപ്പൊളായവൻതന്നെ
ക്കണ്ടിരിയ്ക്കാതെപിടിച്ചങ്ങുബന്ധനംചെയ്തു
വിട്ടയച്ചീടായ്കയാൽവന്നവീരന്മാർചെന്നു
കെട്ടഴിച്ചീടുംവിധൌപോരിനായൊരുമ്പെട്ടു
രഥികന്മാരുംനേർത്തുരണവുംതുടങ്ങിനാ
രധികംക്രൂരന്മാരാമവർപെയ്തസ്ത്രങ്ങളാൽ
ധനവുംതനിയ്ക്കുള്ളതനുവുംമുറിഞ്ഞനി
ന്നനുജൻമോഹംകയ്ക്കൊണ്ടവിടെവാണീടിനാൻ
ദുരിതംപാർത്താലിതിൽപരമെന്തിവൻതന്നെ
ത്വരിതംമോഹംമുടിഞ്ഞുണരുംമുമ്പുതന്നെ
എന്തിനോതേരിൽകേററികൊണ്ടങ്ങുംപോയാരവ
രെന്തന്നൂഭവൻനിരാലംബനീദശാന്തരേ
ധർമ്മരാജനെക്കാണ്മാനങ്ങുപോയെന്നുംവരാം
കർമ്മമങ്ങിനെനമുക്കെന്നുവന്നീടുന്നതോ
വെക്കംനീഗമിയ്ക്കുകെൻപൈതലേസഹിയ്ക്കാത്ത
ദുഃഖംവന്നിരിപ്പതിൽനിന്നുനിൻഭ്രാതാവിനെ
പത്രികേതനൻഹരിസംസാരചക്രേനിന്നു
ഭക്തനെക്കണക്കിനെവിദ്രുതംമോചിപ്പിയ്ക്ക
എന്നതിന്നിഹനിയ്യല്ലാതെമറെറാരാളുമി
ല്ലെന്നുമാതാവിൻമൊഴികേട്ടമാത്രയിൽതന്നെ
പുരികക്കൊടിമൂന്നായ്‌വളഞ്ഞുംനേത്രദ്വയം
പെരികെച്ചുവപ്പിനോടണഞ്ഞുംവീരംരസം
സ്‌ഫുരിയ്ക്കുംമുഖംകാട്ടിപ്പുരുവാംവീര്യംകയ്ക്കൊ
ണ്ടിരിയ്ക്കുംകുശൻചൊന്നാനിതുകേൾക്കേണമമ്മേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/254&oldid=160853" എന്ന താളിൽനിന്ന് ശേഖരിച്ചത്