750 അശ്വമേധം
സാരമായീടുന്നതദ്രക്ഷണംചെയ്തീടുവാൻ
ബദ്ധവിക്രമത്തോടെവാരിധിക്കൊപ്പംപര
ന്നൊത്തമൂന്നക്ഷൌഹിണിവാഹിനീപുരസ്സരം
ശസ്ത്രങ്ങലോടുംപുറപ്പെട്ടശക്തനായുള്ള
ശത്രുഘ്നനേയുംതഥാവിട്ടയച്ചനന്തരം
മതിബിംബംപോലഗ്രേഗതിചാതുരിതേടും
കുതിരകുതിച്ചോടികുതുർകത്തോടുംകൂടി
പലനാടുകൾനദീചിലതോടുകളതി
മലകാടുകളെന്നുള്ളവലംഘനംചെയ്തു
നടകൊണ്ടീടുന്നതിന്നിടയിൽക്ഷിതീശന്മാ
രടലാടീടുന്നവരതിനെകണ്ടടുത്തു
വെക്കമാലലാടസ്ഥപത്രലേഖനംവായി
ച്ചുൾക്കലർന്നീടുംഭയംകൊണ്ടുമസ്തകംതാഴ്ത്തി
മിക്കപേർകളുംവണങ്ങീടിനാർകമ്പമെന്നിയെചിലർ
ലക്ഷ്മണാന്നുള്ളതീക്ഷ്ണസായകങ്ങൾക്കു
ലക്ഷഭൂതന്മാരായിട്ടാഹവേതോററിട്ടവർ
വന്ദനംചെയ്തീടിനാരന്നേരംവിമുക്തനാ
യ്‌വന്നവാജീന്ദ്രൻപിന്നെചെന്നുകാന്താരാന്തരേ
പുക്കുതാൻതന്നെമുന്നെവാത്മീകിയെന്നുള്ളോരു
സല്ക്കുലീനനാംമുനിയ്ക്കുള്ളൊരാശ്രമാരാമെ
പുത്തനായ്തളർത്തചൂതങ്ങളുംഫലങ്ങളോ
ടൊത്തദാഡിമങ്ങളുംമംഗളപ്രകാശങ്ങൾ
സന്മുനിദ്രുമങ്ങളുണ്ടെത്രയുംപൂത്തുള്ളവ
വെണ്മചേർന്നീടുംനിലാവെത്തരാത്രികൾപോലെ
കുലനന്മകൾകൂടുംപലരുംഭകൾവിണ്ണോർ
നിലയംവെടിഞ്ഞുവന്നമരുന്നതുപോലെ
സുമവല്ലികൾവിടുർന്നവയൊട്ടല്ലാമനോ
രമകൾചിരിച്ചുദേവതകൾനില്ക്കുംപോലെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.