താൾ:Jaimineeaswamedham 2 part.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

534 അശ്വമേധം <poem> രാജ്യഭാരംപൂണ്ടുപിന്നെസ്സമസ്തസാ മ്രാജ്യസമ്പന്നനായൂഴിയെപ്പേരുമേ ധർമ്മേണരക്ഷിച്ചുരാജ്യധിവാസികൾ ക്കുന്മേഷമേറുംസുഖത്തെജനിപ്പിച്ചു നേരായിരാജേന്ദ്രഭാവമോടുംപതി നോരായിരത്തിൽകടന്നവർഷങ്ങളെ മന്നിടത്തിൽകഴിച്ചുംകൊണ്ടിരുന്നനാ ളൊന്നിനുംലോപംഖരാതെദിനംപ്രതി സ്വർണ്ണഗോഭ്രമുഖ്യദാനങ്ങളെത്രയു മെണ്ണമില്ലാതെകഴിച്ചുള്ളപുണ്യവും ഛിന്നമായാലുംപതിയ്കാതിരിയ്ക്കുവാ നിന്നിതിൽചേർക്കേണമെന്നരുൾചെയ്തുടൻ തത്രസങ്കല്പേനചേർത്തശേഷംപൃഥാ പുത്രനോടുമന്ത്രിച്ചുടൻപശ്ചിമെ സൃഷ്ടികർത്താവിനേയുംനടുക്കെത്രയും ഘൃഷ്ടിയേറുംകാലമൂർത്തിയേയുംഫലേ ശക്തിയോടൊക്കുന്നതന്നേയുംസ്ഥാപിച്ചു സിദ്ധിയുണ്ടാകുവാൻമററുള്ളിടങ്ങളിൽ എട്ടുദിക്പാലന്മാരോടുമൊന്നിച്ചു മട്ടുപോലെസർവ്വനിർജ്ജരന്മാരേയും സാവധാനംസമാവാഹനംചെയ്തിട്ടു കാവലിന്നായിട്ടുറപ്പിച്ചനന്തരം എത്രയുംമാഹാത്മ്യമോടുംജ്വലിച്ചീടു മസ്ത്രരത്നംജെഗന്നായകാനുജ്ഞയാ ധന്ന്വിയായുള്ളധനഞ്ജയൻധന്യമാം ധന്ന്വമദ്ധ്യെതൊടുത്തീടിനാനപ്പൊഴെ ഹന്തഹാഹേതരികോലാഹലംകൊണ്ടുഭ്ര‌ മ്യന്തരിക്ഷങ്ങളുംപൂർണ്ണങ്ങളായഹോ സപ്രമോദാസുധന്ന്വാവാംമഹാഭാഗ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/24&oldid=160837" എന്ന താളിൽനിന്ന് ശേഖരിച്ചത്