748 അശ്വമേധം
ലിക്കണ്ടകർമ്മംചെയ്തുരക്ഷിച്ചുകൊണ്ടീടുവാൻ
തമ്പിയാമൊരുത്തനുംസൈനികശ്രേഷ്ഠന്മാരും
പിമ്പുറംവിടാതൊപ്പമൊന്നിച്ചുപോയിടേണം
വേദപാരഗന്മാരായിരംവിപ്രന്മാരെ
സാദരംമഖാരംഭെകേവലംപൂജിയ്ക്കേണം
തേരുമാനയുമോരോന്നീരഞ്ചുവാജിശ്രേഷ്ഠ
ന്മാരുമൊത്തൊരുഭാരംമാറേററുംസുവർണ്ണവും
സ്വർണ്ണംകൊണ്ടണിഞ്ഞുള്ളഗോസഹസ്രവുംതഥാ
ദണ്ഡംവിട്ടേകപ്രസ്ഥംദിവ്യമൌക്തികങ്ങളും
കാര്യദക്ഷന്മാരാകുംനാലുഭൃത്യന്മാരേയു
മാര്യവിപ്രന്മാർക്കോരോരുത്തർക്കായേകീടണം
അസിപത്രമാംവ്രതമതുമാചരിയ്ക്കേണ
മസിതാംഭോജക്ഷനാമഖിലേശ്വരരാമ
അതിനെന്തുപായമല്ലവനീസുതയിപ്പോ
ളതിവൈഷമ്യംമഖാചരണംമഹാമതെ
സഹധർമ്മിണിയാകുംഗൃഹണിയില്ലെന്നകി
ലിഹനിഷ്ഫലംയാഗമിതിശാസ്ത്രോക്തംരഘോ
മന്ദഹാസവുംചെയ്തുരാഘവൻതദാമുനി
വൃന്ദരത്നമാംഗുരുശ്രേഷഠനോടുണർത്തിനാൻ
ഞാനിതാസഭാര്യനായീടുവാനിതിൽജഗ
ന്മാനിതാകൃതെഗുരോകണ്ടിട്ടുണ്ടൊരുമാർഗ്ഗം
സ്വർണ്ണംകൊണ്ടൊരുസീതാമൂർത്തിയെത്തീർപ്പിച്ചിട്ടു
തിണ്ണന്നുഭാര്യപദെചേർത്തിട്ടുസീതാബുദ്ധ്യാ
വൃതമാചരിയ്ക്കുവൻവിധിപോലഹംവേണ്ടും
വിധമീയജ്ഞത്തിനായുടനെമുതർന്നാലും
അച്ചൊന്നചിഹ്നംകാണുമശ്വത്തെവശത്താക്കി
യഛിഹ്നമോദംദീക്ഷിപ്പിക്കേണമെന്നെക്ഷണാൽ
രാമദേവോക്തംകേട്ടുസമ്മതിച്ചുടൻതന്നെ
സാമശീലനാംമുനിമററുള്ളകൂട്ടരോടും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.