കിളിപ്പാട്ട് 747
ഇത്തരംഗുണോൽക്കർഷംകയ്ക്കൊണ്ടുഹർഷംകല
ർന്നസ്ഥലേവളർന്നുവാണീടിനാരത്രാന്തരേ
സാകേതത്തിങ്കൽഖേദംതീർത്തുവാണീടുംപ്രജാ
ലോകേശൻദശാനനാരാതിദേവാരാധിതൻ
ബ്രഹ്മഹത്യാഭിഖ്യമാംപാപംപററുകകൊണ്ടും
ശർമ്മമങ്ങോട്ടുംഭവിയ്ക്കായ്കയാൽവിചാരിച്ചു
ആശയെമഹായാഗമാശ്വമേധികംചെയ്യാ
നാശയാവസിഷ്ഠനാമാചാര്യനേയുംപിന്നെ
ശീലവാന്മാരായുള്ളജാബാലിവാമദേവൻ
ഗാലവൻഗാഥേയനീതാപസേന്ദ്രന്മാരേയും
സാദരംവരുത്തിച്ചുവന്ദിച്ചുസമ്പൂജിച്ചു
മോദമോടിരുത്തിയീവണ്ണമങ്ങുണർത്തിച്ചു
താപസേശ്വരന്മാരെഞാനശ്വമേധംയാഗം
പാപമോചനത്തിന്നുചെയ്യുവാനിഛിയ്ക്കുന്നു
വിധിയെന്തെല്ലാമതിന്നരുൾചെയ്യേണംനിങ്ങ
ളധികംക്രിയാദികളറിയുന്നവരത്രെ
കീദൃശംതുരംഗമംദാനവുംമുറയ്ക്കുഞാ
നാദരിയ്ക്കേണ്ടുംവ്രതമെന്തുവാനെന്നിങ്ങിനെ
ചോദ്യംചെയ്തടങ്ങിയരാഘവന്തന്നോടായി
വേദ്യജ്ഞൻവസിഷ്ഠനാമാചാര്യനോതീടിനാൻ
സാദ്ധ്യമീയാഗംരാമദുഃഖഭൂയിഷ്ഠംജനാ
രാദ്ധ്യനാംഭവാനോടുസവിധംചൊല്ലീടുവൻ
വെളുപ്പേറുന്നമെയ്യുംകറുത്തകർണ്ണങ്ങളും
വിളങ്ങുംപീതപ്രഭകലർന്നലാംഗൂലവും
ചിഹ്നങ്ങൾകാണുംഹയശ്രേഷ്ഠനെയഥാവിധി
മുന്നംവിട്ടയയ്ക്കേണംദിഗ്ജയംചെയ്തീടുവാൻ
മന്നിടംതോറുംനടത്തേണമേകാബ്ദത്തോള
മെന്നതിന്നിടയ്ക്കുശത്രുക്കളാംനൃപാലന്മാർ
കയ്ക്കൊണ്ടാൽപോർചെയ്തുടൻമോചിപ്പിയ്ക്കേണംക്രമ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.