താൾ:Jaimineeaswamedham 2 part.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

744 അശ്വമേധം

മാചാര്യൻകൊടുത്തോരുദിവ്യഗോവിനെവാങ്ങി
ആശ്രമംപ്രവേശിപ്പിച്ചാദരത്തോടുംപൂജി
ച്ചാശ്രയിയ്ക്കയാലവളർത്ഥിതംനൽകീടിനാൾ
ഭക്തമുല്പന്നംമൌക്തികോപമംശുഭ്രം
മുഗ്ദ്ധമാംഘൃതംശുഭംമുൽഗസൂപവുംതഥാ
വ്യജ്ഞനീഭൂതങ്ങളാംശാകാദിവസ്തുക്കളു
മഞ്ജ‌സാസഞ്ജാനങ്ങൾമഞ്ജുളങ്ങളായപ്പോൾ
അപ്പങ്ങളുണ്ടായബ്‌ജബിംബങ്ങൾപോലെകണ്ടാ
ലല്പങ്ങളാകാതനേകായിരംതരംപോലെ
[ഭൂരിനൈവീഴ്ത്തീട്ടതിൽന്നനായിവറുത്തുള്ള
പൂരികൾധാരാളമായവിടെയുണ്ടായ്‌വന്നു
അമൃതസമരസമണയുംഫലഗണം
അമിതംപശുവിൽനിന്നവിടെയുണ്ടായ്‌വന്നു
അടകൾപലതരമാവിധമെള്ളുണ്ടകൾ
ഉടനങ്ങുണ്ടായികേരവികാരജാലങ്ങളും
ചാരബീജങ്ങൾകൊണ്ടുവൃക്ഷനിര്യാസപശ
പാരമൊപ്പിച്ചുചേർത്തുണ്ടാക്കിയഭേനികകൾ
അപ്പശുതന്നിൽനിന്നങ്ങുണ്ടായിമാഷചൂർണ്ണ
പപ്പടങ്ങളുമരിപ്പപ്പടങ്ങളുംതഥാ
അന്നങ്ങൾവിവിധപക്വാന്നങ്ങളേവംപശു
ഖിന്നതയെന്ന്യേതന്നീടുന്നതുകൊണ്ടുമുനി
വാത്മീകോത്ഭവൻതത്രവന്നലോകങ്ങൾക്കെല്ലാം
സമ്മോദംവരുമാറുതൃപ്തിയേററവുംചെർത്തു]
മംഗളംവളർക്കുന്നമാന്യനാംമുനീന്ദ്രനാ
ലിങ്ങിനെയുപനീതന്മാരായുള്ളവർപിന്നെ
അംഗസംയുക്തങ്ങളാംവേദങ്ങളെല്ലാംക്രമാ
ലങ്ങിനെപഠിയ്ക്കുവാനഭ്യാസംതുടങ്ങിനാർ
നിത്യവുംമുടങ്ങാതെസർവ്വജ്ഞനാകുംമുനി
വിദ്യകൾപഠിപ്പിയ്ക്കുകെന്നതുംതുടങ്ങിനാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/234&oldid=160831" എന്ന താളിൽനിന്ന് ശേഖരിച്ചത്