738 അശ്വമേധം
ഭക്ഷണങ്ങളുംവിട്ടുസൂക്ഷിച്ചുനോക്കിക്കണ്ടു
തൽക്ഷണെസഹിയ്ക്കാഞ്ഞുതാഴത്തേയ്ക്കിറങ്ങീട്ടു
പക്ഷസഞ്ചയംനീർത്തിഛായയെനിർമ്മിച്ചുടൻ
ദേവിയിൽക്കൊള്ളുംവെയിലൊക്കവെമറച്ചങ്ങു
മേവിയന്നേരംജലേവാണീടുംപതത്രികൾ
കടുക്കുംവെയിലത്തുപതിച്ചുമേനിവാടി
ക്കിടക്കുംദേവിയെക്കണ്ടുദിച്ചദുഃഖംപൂണ്ടു
ശുദ്ധതോയത്തിൽതാണുമുങ്ങിയങ്ങതിൻവണ്ണ
മെത്തിയുംസീതാവപുർവ്വല്ലിയിൽകുളുർക്കവെ
സ്വസ്ഥമാംപയോവിന്ദുവീഴ്തിയുംപക്ഷംകുട
ഞ്ഞിത്തരംശുശ്രൂഷിച്ചതെത്രയുംചിത്രംതന്നെ
ചമരീഗണങ്ങളുംസവിധെചെന്നുവീക്ഷി
ച്ചമരീജനംകൂപ്പുന്നവനീതനൂജയെ
ക്ലമമാറിടുംവിധംക്രമമായശ്‌ഛപുശ്‌ഛ
ചമരവ്രജംകൊണ്ടുസമവാജനംചെയ്തു
ഗംഗയിൽക്കുളിച്ചസംശുദ്ധനായേററംപ്രസൂ
നങ്ങളെസ്സമാഹരിച്ചിട്ടുസൽഗന്ധത്തോടും
വന്നണഞ്ഞോരുവായുദേവനുംവസുന്ധരാ
നന്ദിനിതന്നംപ്പൂജിച്ചീടിനാൻതദന്തരെ
ക്ഷത്രിയാന്ന്വയോൽഭൂതോത്തംസനാംവിദേഹന്റെ
പുത്രീയാംസീതാപൂർണ്ണശീതാംശുബിംബാനനം
ബുദ്ധയായെഴുന്നേററുരാമൈകനാമത്തോടു
മുത്തരീയമോപോയിട്ടന്തരീയമാംക്ഷൌമം
മദ്ധ്യമേകിഴിഞ്ഞഴിഞ്ഞുള്ളകുന്തളത്തോടും
ഹൃദ്യമാംപൂമൈഭൂമിപാംസുകൊണ്ടണിഞ്ഞവൾ
എന്തുഞാനിനിച്ചെയ്‌വതെങ്ങോട്ടുപോയീടേണ്ടു
ബന്ധുവായൊരുത്തനുമില്ലമേരക്ഷിയ്ക്കുവാൻ
ഗർഭിണിയാകുന്നഞാനാത്മഹത്യയെചെയ്താ
ലപ്പൊഴേവരുംഭ്രൂണഹത്യയാംമഹാപാപം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.