കിളിപ്പാട്ട് 737
ജനകനനുള്ളവംശേജനിച്ചുകാകസ്ഥാനാ
മനഘക്ഷിരീശനെവരിച്ചഭർത്താവായി
എന്നിട്ടുമാപത്തിലായെന്തിതൽപ്പരംകഷ്ട
മെന്നിഷ്ടരക്ഷയ്ക്കിപ്പോളാരുവാനുവധാതാവെ
കണ്ണിലെജലങ്ങൾവാർത്തിങ്ങിനെവിലാപംചെ
യ്തുണ്ണിമാൻചലാക്ഷിയാൾചൂഴവുംനോക്കീടിനാൾ
വൃക്ഷവല്ലികൾമറഞ്ഞങ്ങുനിന്നീടുന്നുണ്ടു
ലക്ഷ്മണൻഗമിച്ചിട്ടില്ലങ്ങണഞ്ഞീടുംക്ഷണാൽ
ത്രസിച്ചീവണ്ണംകരഞ്ഞിരിയ്ക്കുന്നെന്നെക്കണ്ടു
ഹസിച്ചീടുമോധൈര്യംധരിയ്ക്കതന്നെനല്ലൂ
എന്നുചെററിരുന്നുടൻദിക്കുകൾവിദിക്കുക
ളെന്നിവശൂന്ന്യത്വംപൂണ്ടങ്ങിനെകാണായപ്പോൾ
പിന്നെയുംഭയംകൊണ്ടുമാനസംപൊട്ടിക്കര
ഞ്ഞൊന്നുയർന്നീടുംരാമരാമേതിനാദത്തോടും
വീണുപോയല്ലൊബോധംകെട്ടുഭൂപൃഷ്ഠെവീണാ
വേണുഭാഷിണയാളാംക്ഷോണിനന്ദനയപ്പോൾ
ഖിന്നങ്ങളായീപൊയ്കതന്നിൽവാണീടുന്നര
യന്നങ്ങളയ്യൊമൃണാളങ്ങളെവെടിഞ്ഞുടൻ
ഒന്നിച്ചുദുഃഖാരാവെതൂകിനിന്നല്ലൊചിത്ര
മെന്നല്ലസീതാദുഃഖംകണ്ടേററദുഃഖത്തോടെ
ഹരിണങ്ങളുംതഥാഹരിണീസമൂഹവു
മരികെകളിയാടുംഹരിണപോതങ്ങളും
ശഷ്പഭക്ഷണംമറന്നിട്ടുഭൂതനൂജയി
ലർപ്പണംചെയ്തിട്ടുള്ളോരക്ഷികളോടുംകൂടി
നിഷ്പന്ദഭാവത്തോടംനിന്നുപോയ്‌മയൂരങ്ങ
ളുല്പന്നഖേദത്തോടുംനൃത്തമങ്ങുപേക്ഷിച്ചു
പിഞ്ഛസങ്കോചംചെയ്തുദേവിയെനോക്കിക്കൊണ്ടു
ചഞ്ചലംവെടിഞ്ഞുനിക്കുന്നതിൻമദ്ധ്യെനൃപ
വൃക്ഷവാസികളാകുംപക്ഷികൾചിലയ്ക്കാതെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.