532അശ്വമേധം <poem> തൻമുഖത്തിങ്കൽനിന്നുണ്ടാംപ്രതിജ്ഞയെ പിൻമടങ്ങാതെയഥാർത്തീകരിപ്പവർ സ്വർഗ്ഗവാസത്തന്നുതക്കവർതർക്കമി ല്ലർക്കചന്ദ്രാദികളുള്ളനാളോളവം നിൽക്കുംയശസ്സുള്ളധന്യമാംജീവിത മൊക്കുന്നമൂർത്തിമാന്മാരിവർഭൂതലേ മൽപൂർവ്വപുണ്യദാനംകൊണ്ടൊഴിഞ്ഞിവൻ ത്വൽപ്പാണിപാടവംകൊണ്ടിന്നൊരിയ്ക്കലും, വീഴുകില്ലഭവാനോടുചെറെറങ്കിലും. താഴുകില്ലാമഹാസാരനീപുരുഷൻ എന്നുള്ളതങ്ങുദൃഷ്ടന്തെമായെങ്കിലു മൊന്നുംകുലുക്കമണ്ടാകേണ്ടമാനസേ ഛിന്നങ്ങളായബാണങ്ങൾപോട്ടേശിഷ്ട മൊന്നങ്ങിനെ പ്രയോഗിയ്ക്കുവാനില്ലയോ എത്രയുംപോരുമീയേകബാണംകൊണ്ട ജൈത്രനായ് നിൽക്കുമീരാജേന്ദ്രപുത്രനെ, നിഗ്രഹംചെയ്തുവീഴ്ത്താമിപ്പോളീശ്വരാ നുഗ്രഹംകൊണ്ടതിന്നില്ലകില്ലേതുമേ എങ്കിലിബ്ബാണംതൊടക്കൊലാഗാണ്ഡിവ ത്തിങ്കല്പംവിളംബിയ്കഞാൻചൊല്ലുവാൻ എന്നുടെപാഞ്ചജന്യംഞാൻ മുഴക്കുവാൻ നിന്നുടെദേവദത്തംനീമുഴക്കുക എന്നരുൾചെയ്തുമുകുന്ദൻതിരുവടി സുന്ദരമായുള്ളശംഖുമൂതീടിനാൻ സംക്രന്ദനാത്മജൻതാനുംതെളിഞ്ഞാശു തങ്കംബുരാജസംരാവംമുഴക്കിനാൻ നന്മകൂടീടുംപ്രകാരംജഗന്മയൻ തൻമുഖാംഭോജസംഭൂതമാംകാറ്റിനാൽ ശംഖരത്നോദരേനിന്നുസമ്പൂർണ്ണമാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.