താൾ:Jaimineeaswamedham 2 part.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

634 അശ്വമേധം
വഞ്ചനംവെടിഞ്ഞേവംസ്ത്രജനനോദിതംകേട്ടു പഞ്ചവർണ്ണയാമിളംതത്തയുംസന്തോഷിച്ചു അംഗനാജനങ്ങളോടല്പവുംവിളംബിക്കായ്ക്കാ തങ്ങിനെകഥാസുധാഭാഷണംതുടങ്ങിനാൾ സത്തമൻവേദവ്യാസശിഷ്യനാംമുനീശ്വര നുൾത്തമോബന്ധംതിർക്കുംസൽകഥാദീപാല ഭക്തനാംപരീകിഷിത്തിൻപുത്രനോടോതിടിനാ നുത്തമാത്മാവെഭവാൻകേട്ടുകൊണ്ടാലുംശേഷം വാസുദേവന്റെസഖാവാസവാത്മജൻമഹാ ഭാസുരപ്രതാപവാനിങ്ങിനെരണാജിരെ സുന്ദരാംഗിമാർമൌലിമാലയാംപ്രമീലയെ ചൊന്നവണ്ണമേവേട്ടുവിട്ടയച്ചനന്തരം വന്നരാത്രിയുംകഴിച്ചന്ന്യവാസരോദയെ വന്ന്യമാലിയാംവാസുദേവനെദ്ധ്യാനംചെയ്തു സ്യന്ദനംതന്നിൽകേറിശ്ശൃംഗശംഖാദ്യങ്ങളാം തന്നുടെവാദ്യങ്ങളെയൊക്കവെതൊഴിപ്പിച്ചു രക്ഷകന്മാരാമൊട്ടുകിങ്കരന്മാരോടൊന്നി ച്ചക്ഷണേഹയേന്ദ്രനെമുമ്പേവിട്ടതിൻപിമ്പെ ദിക്കിടങ്ങളെവിറപ്പിക്കുന്നഘോഷത്തോടെ നിർഗ്ഗമിച്ചനന്തരംമറ്റുള്ളയോദ്ധാക്കളും തങ്ങൾതങ്ങൾക്കുള്ളൊരുതേരുകൾതോറുംകേറി തങ്ങളിൽക്രമംപോലെക്രടവെപുറപ്പെട്ടു സ്തബ്ധമാകാതെപുറപ്പെട്ടുപിന്നാലെപരി ക്ഷുബ്ധമാംസമുദ്രംപോലപ്പൊഴെസൈന്ന്യൌഘവും എല്ലാരുമേവംനടകൊണ്ടുപോയകന്നപ്പോൾ ചൊല്ലേറുന്നൊരുദേശംപുക്കുവിസ്മയംപൂണ്ടാർ വണ്ണവുംവൾച്ചയുമുള്ളവന്മരങ്ങളൊ ട്ടെണ്ണമില്ലാതുണ്ടവയ്ക്കുള്ളിടംതോറുംമേലെ

മർത്ത്യന്മാരാണുങ്ങൾപെണ്ണങ്ങളാനകൾഗോക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/124&oldid=160809" എന്ന താളിൽനിന്ന് ശേഖരിച്ചത്