താൾ:Jaimineeaswamedham 2 part.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജൈമിനീയാശ്വമേധം

കിളിപ്പാട്ട്.

മൂന്നാംഭാഗം.

ഹരിഃശ്രീഗണപതയെനമഃ.
അവിഘ്നമസ്തു

ചൊല്ലെഴുംകിളിപ്പെണ്ണെശോഭനെകഥാശേഷം ചൊല്ലുചൊള്ളുനീദോഷംനീങ്ങുവാൻമടിയ്ക്കാതെ മല്ലവൈരിതൻകഥാപീയൂഷംകേൾക്കുന്തോറു മില്ലലംഭാവംലേശംപോലുമെന്നറിഞ്ഞാലും സത്തമെസമസ്തവുംവിസ്മരിച്ചാനന്ദത്തിൽ ചിത്തമേറ്റവുംലയിച്ചീടുവാനിതിൻമീതെ ഭക്തിയുള്ളവർക്കുമറ്റെന്തിതാസ്വദിച്ചെന്നാൽ ഭുക്തിയോവേണ്ടതാകുംനിദ്രയെന്നതുംതഥാ സജ്ജനപ്രിയെസാധുശീലയായിടുന്നനീ യിജ്ജനത്തിന്റെകർണ്ണരന്ധ്രങ്ങളെല്ലാമിപ്പോൾ നിഞ്ചൊല്ലാംമാദ്ധ്വരസംകൊണ്ടുടൻനിറയ്ക്കേണം തഞ്ചത്തിലെന്നുള്ളതിന്നെത്രയുംകുതുഫലം ഒട്ടുനേരമായുരയ്ക്കുന്നുനീയുള്ളിൽക്ഷീണം തട്ടുമെന്നിരിക്കയാൽതാമസിക്കാതെതന്നെ മുന്തിരിങ്ങതൻപഴംമുഖ്യമാംകരിമ്പിൻനീ രന്തരംവിനാസിതായുക്തമായെഴുംദുഗ്ദ്ധം എന്നിവറ്റെയെഹിതംപോലെനീകഴിച്ചാലു

മിന്നിയുംവേണ്ടുന്നവർഞങ്ങളേകീടാമല്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/123&oldid=160808" എന്ന താളിൽനിന്ന് ശേഖരിച്ചത്