താൾ:Jaimineeaswamedham 2 part.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 521 <poem> ണ്ടിത്തരംമറ്റൊരുദൈവമുണ്ടാമോ ഞങ്ങൾക്കിതിൽകവിഞ്ഞല്ലൊരുദൈവമെൻ മംഗല്യകല്യവാത്സല്യവാരാന്നിധെ ഏന്നാലിനിസ്സുധന്ന്വാധന്ന്യനെ കൊന്നാശുസത്യയാഥാർത്ഥ്യംവരുത്തുവാൻ ഏന്നുടെനേരെതിരുമിഴിത്തെല്ലുകൊ ണ്ടൊനോക്കേണമേകേടുതീർക്കേണമേ എന്നെത്രെയുംസ്തുതിച്ചർത്ഥിച്ചുണർത്തിച്ചു മന്ദത്വമെന്നിയെതൃക്കുഴൽതാർകളിൽ കൃത്തമൂലദ്രുമംപോലെപതിച്ചിട്ടു മസ്തകംചേർത്തുനമസ്കരിച്ചുീടിനാൻ ഭക്തവാത്സല്യംമുഴക്കയാലാത്തനായ് ഭക്തപ്രിയൻഭഗവാനുംസസംഭ്രമം പൊക്കിവേഗാലെഴുന്നേല്പിച്ചുബാഷ്പത്തിൽ മുക്കിവാട്ടംതീർത്തപാർത്ഥന്റെവിഗ്രഹം ശ്രീമഹാലക്ഷ്മിയാംലോകമാതാവിന്റെ ഹേമകംഭസ്തനംചേർത്തുപുൽകീടുന്ന വിസ്തൃതോരസ്ഥലേചേർത്തുഗാഢംദീർഘ ഹസ്തയുഗ്മംകൊണ്ടുകെട്ടിപ്പുണർന്നിട്ടു കള്ളംകളഞ്ഞുതദ്വകത്രാംബുജംതിരു വുള്ളംതെളിഞ്ഞുതൃക്കണ്പാർത്തരുൾചെയ്ത മൽപ്രീയന്മാരാണിഞ്ഞീടുന്നരത്നമാ മഭ്രവാഹാത്മജന്മാവധനഞ്ജയ വിപ്രിയംതെല്ലുംഭവാനിതിൽതേടൊല് വിഭ്രമംകൈവെടിഞ്ഞാലുംമഹാമതേ ജംഭാരിയേയുംജയിച്ചവീർയ്യംകൊണ്ടു സംഭാവനീയനായുള്ളനീയിങ്ങിനെ എൻഭാഷിതംകേൾക്കകൊണ്ടോഭയപ്പെട്ടു പുംഭാവമെല്ലാംമറന്നതത്യത്ഭുതം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/11&oldid=160793" എന്ന താളിൽനിന്ന് ശേഖരിച്ചത്