615 കിളിപ്പാട്ട്
ഭർത്താനൃസിംഹകോലാദികോലംപൂണ്ട
പൊൽത്താർമകൾക്കുളള കാന്തൻപുരാതനൻ
മത്സത്രവാഹത്തിനിത്ഥമുണ്ടായ് വന്ന
ദുസ്സത്വരൂപംകളഞ്ഞുകാത്തങ്ങിനെ
നയ്മയോടുംനടത്തട്ടെയുധിഷ്ഠിരൻ
തന്മഖത്തെയെന്നപേക്ഷിച്ചുമാനസെ
നിശ്ചലംനിന്നുനോക്കീടുംക്ഷണത്തിങ്ക
ലച്യുതസ്വാമികടാക്ഷിയ്ക്കകാരണം
അശ്വരത്നംയത്നമെന്നിയെപൂർവ്വമാ
മശ് ഛരൂപംപൂണ്ടുനിന്നതുകാൺകയാൽ
സന്തോഷനൃത്തംകലർന്നാഹയത്തിനെ
കുന്തീസുതാദികൾമുമ്പെനടത്തിച്ചു
വയ്മ്പേറുമുഗ്രവാദ്യാദിഘോഷംപൂണ്ടു
പിമ്പെനടന്നൊട്ടുദൂരംകടന്നവർ
എത്രയുംപൂജ്യമാംസ്ത്രീരാജ്യമുൾപുക്കു
ചിത്രഭാവംപൂണ്ടുനോക്കുംദശാന്തരെ
യൌവനശ്രീചേർന്നരൂപലാവണ്യാദി
ഗർവ്വവുംകയ്ക്കൊണ്ടുദേശങ്ങൾതോറുമെ
ധിക്കരിച്ചാർക്കുമടുക്കുവാനാകാത്തൊ
രുൾക്കരുത്തോടുംനിറഞ്ഞുനിരക്കവെ
നില്ക്കുന്നസൈനികസ്ത്രീകളെവീക്ഷിച്ച
വർക്കുളളവൈഭവംകണ്ടുകൊണ്ടാടിനാർ
എങ്കിലീവൃത്തംമനംവെച്ചുകേട്ടാലു
മെങ്കൽനിന്നേറ്റംവിചിത്രംവിശാന്വതെ
പ്രാജ്ഞയാകുന്നൊരുനാരിതാനങ്ങുളള
രാജ്ഞിയുംരാജ്യൈകഭർത്ത്രിയുംസന്തതം
സുന്ദരശ്രീപൂർണ്ണലക്ഷണാംഗംകൊണ്ടു
കിന്നരസ്ത്രീയോടുതുല്യതാനായവൾ
കന്യകാമന്നിൽപ്രമീലേതിവിശ്രുതാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.