614 അശ്വമേധം
ബദ്ധമോദംഗ്രഹിച്ചാലുമെന്നിങ്ങിനെ
തല്ക്കഥാശേഷംകഥിച്ചുതുടങ്ങിനാൻ
പുഷ്ക്കരാക്ഷന്റെവയസ്യനാമർജ്ജൂനൻ
വ്യാഘ്രരൂപംപൂണ്ടുപാരംപരാക്രമാ
ലാക്രമിച്ചീടുന്നവാജിയെകാൺകയാൽ
എന്നെവിശേഷമെപാർത്താലിതെന്തെന്നു
മുന്നേതിലുംവിഷാദിച്ചുചൊല്ലീടിനാൻ
എത്രയുംദുർഘടംകാര്യമെന്നായിഞാൻ
നിത്രനാളുംപണിപ്പെട്ടതെന്തിന്നഹൊ
വ്യർത്ഥംസമസ്തമെന്നാകയൊതൽഫലം
വ്യത്യസ്തമായാൽസഹിക്കുന്നതെങ്ങിനെ
കൂറ്റുകാരെനിങ്ങൾനോക്കുവിൻവയ് മ്പുലി
ക്കൂറ്റനായല്ലൊമഖാശ്വംമഹാത്ഭുതം
ചാടിക്കടിച്ചുകഴിയ്ക്കുമൊനൊമ്മളെ
പാടില്ലതുംപൊറുത്തീടുവാനാകയാൽ
ബാണമെയ്തങ്ങൊഴിപ്പാനുമാമല്ലിതിൻ
പ്രാണനാശംഭവിച്ചാലതുംസങ്കടം
സത്രമെന്നുള്ളതങ്ങസ്തമിയ്ക്കുംനൂന
മത്രഞാനെന്തിനിച്ചെയ്യുന്നുദൈവമെ
എങ്കൃഷ്ണശൌരെവിപൽപാശബന്ധനം
സങ്കൃത്തമാക്കുംഹരെനിന്തിരുവടി
മത്ഭയംതീർത്തുകാക്കേണമെഞങ്ങളി
ലുത്ഭവിയ്ക്കുംമാലൊഴിച്ചുപാലിയ്ക്കുവാൻ
തിങ്ങുന്നകാരുണ്യശാലിയായ് വാഴുന്നൊ
രങ്ങുന്നുതന്നെയതിന്നില്ലസംശയം
ദുര്യോധനാദിശത്രുക്കളാലുണ്ടായ
ദുര്യോഗദുഃഖങ്ങളെല്ലാംനശിപ്പിച്ചു
ധൈര്യോദയംപുരാപാർത്ഥരിൽചേർത്തചാ
തുര്യോപകാരകൃത്തായുള്ളതമ്പുരാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.